Home ഗൾഫ് കിംസ്ഹെല്‍ത്ത് ദോഹയില്‍ മൂന്നാമത്തെ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍ തുറന്നു

കിംസ്ഹെല്‍ത്ത് ദോഹയില്‍ മൂന്നാമത്തെ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍ തുറന്നു

302
0

കിംസ്ഹെല്‍ത്ത് ദോഹയില്‍ മൂന്നാമത്തെ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍ തുറന്നു. ദോഹയിലെ ഇന്ത്യൻ അംബാസഡര്‍ വിപുല്‍ ഐ.എഫ്.എസാണ് കിംസ്ഹെല്‍ത്ത് അല്‍ മഷാഫ് മെഡിക്കല്‍ സെൻ്റര്‍ ഉദ്ഘാടനം ചെയ്തത്. അല്‍-മഷാഫ് ഗ്രാൻഡ് ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമാണ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ലോകോത്തര നിലവാരമുള്ള ആരോഗ്യ പരിചരണം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കിംസ്ഹെല്‍ത്തിന്റെ ശ്രമങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് വിപുല്‍ ഐ.എഫ്.എസ് പറഞ്ഞു. മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അല്‍-മഷാഫിലെയും അല്‍-വുകൈറിലെയും പ്രദേശവാസികള്‍ക്ക് വിദഗ്ദ്ധ പരിചരണം ഉറപ്പ് വരുത്തുന്ന മെഡിക്കല്‍ സെന്ററില്‍ പതിനൊന്ന് സ്പെഷ്യാലിറ്റി സെൻററുകള്‍ക്ക് പുറമെ ഔട്ട്പേഷ്യന്റ്സ് ക്ലിനിക്കുകള്‍, ഫിസിയോതെറാപ്പി, ഡയഗ്നോസ്റ്റിക്സ്, റേഡിയോളജി, ഫാര്‍മസി തുടങ്ങിയ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്റേണല്‍ മെഡിസിൻ, ജനറല്‍ പ്രാക്ടീസ്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഇ.എൻ.ടി, ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്‌സ്, ഡെന്റിസ്ട്രി, ഓര്‍ത്തോഡോണ്ടിക്‌സ്, ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ്, സൈക്യാട്രി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടറുമാരുടെ സേവനവും മെഡിക്കല്‍ സെന്ററില്‍ ലഭ്യമായിരിക്കും.

കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, കിംസ്ഹെല്‍ത്ത് ഖത്തര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാദ് അസീം, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജേക്കബ് തോമസ്, ഉന്നത ഗവണ്‍മെൻ്റ് ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Previous articleയുകെ കുടിയേറ്റം ഇനി എളുപ്പമല്ല ; കെയര്‍വര്‍ക്കര്‍മാര്‍ക്ക് പങ്കാളികളേയോ മക്കളേയോ കൂട്ടാനാകില്ല ; 5 പ്രധാന നിയന്ത്രണങ്ങള്‍
Next articleഥാര്‍ എന്ന ഉഭയജീവി ; ചെന്നൈ വെള്ളപ്പൊക്കത്തിലൂടെ കുതിച്ച്‌ പായുന്ന ഥാറിന്റെ ദൃശ്യം പങ്കുവെച്ച്‌ ആനന്ദ് മഹീന്ദ്ര

Leave a Reply