Home യൂറോപ്പ് റഷ്യയുമായുള്ള അതിര്‍ത്തി ഫിൻലൻഡ് അടയ്ക്കുന്നു

റഷ്യയുമായുള്ള അതിര്‍ത്തി ഫിൻലൻഡ് അടയ്ക്കുന്നു

342
0

ഹെല്‍സിങ്കി : റഷ്യയുമായുള്ള മുഴുവൻ അതിര്‍ത്തിയും അടയ്ക്കാൻ ഫിൻലൻഡ് തീരുമാനിച്ചു. അഭയാര്‍ഥികളെ റഷ്യ ഫിൻലൻഡിലേക്ക് കടത്തിവിടുന്നതിനെത്തുടര്‍ന്നാണ് അതിര്‍ത്തി അടയ്ക്കുന്നത്. ഈയിടെ ഫിൻലൻഡ് നാറ്റോയില്‍ അംഗത്വമെടുത്തിരുന്നു. റഷ്യയുമായുള്ള 1340 കിലോമീറ്റര്‍ അതിര്‍ത്തിയിലെ ഏഴില്‍ ആറു ചെക്പോയിന്‍റുകളും ഫിൻലൻഡ് ഈ മാസം അടച്ചിരുന്നു. മിഡില്‍ ഈസ്റ്റില്‍നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള അഭയാര്‍ഥി പ്രവാഹത്തെത്തുടര്‍ന്നായിരുന്നു ഇത്. റഷ്യയാണ് കുടിയേറ്റക്കാരെ ഫിൻലൻഡിലേക്ക് കടത്തിവിടുന്നത്.

വീസയും കൃത്യമായ രേഖകളുമില്ലാതെ ആയിരത്തോളം അഭയാര്‍ഥികള്‍ ഓഗസ്റ്റിനുശേഷം ഫിൻലൻഡിലെത്തിയിട്ടുണ്ട്. ഇതില്‍ 900 പേരും ഈ മാസമാണ് എത്തിയത്. എറിത്രിയ, എത്യോപ്യ, ഇറാക്ക്, പാക്കിസ്ഥാൻ, സോമാലിയ, സിറിയ, യെമൻ എന്നീ രാജ്യങ്ങളില്‍നിന്നാണ് അഭയാര്‍ഥികള്‍ ഫിൻലൻഡിലെത്തിയത്. ചിലര്‍ കുടുംബസമേതമാണ് എത്തിയത്. ഫിൻലൻഡിലേക്കു കുടിയേറാൻ 400 പേര്‍ കാത്തിരിക്കുകയാണെന്ന് റഷ്യയിലെ വടക്കൻ മേഖലയായ മുര്‍മാൻസ്കിലെ ഗവര്‍ണര്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

Previous article813,000 വിദ്യാർത്ഥികൾക്ക് വായ്പ മാപ്പ് പ്രഖ്യാപിച്ചു വൈറ്റ് ഹൗസ്
Next articleബഹിരാകാശ സഹകരണം ; മലയാളി ശാസ്ത്രജ്ഞ വി.ആര്‍ ലളിതാംബികയ്‌ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Leave a Reply