Home ഇന്ത്യ എല്ലാവരോടും നന്ദി പറഞ്ഞ് അബിഗേലിന്റെ അമ്മയും സഹോദരനും

എല്ലാവരോടും നന്ദി പറഞ്ഞ് അബിഗേലിന്റെ അമ്മയും സഹോദരനും

477
0

കൊല്ലം : അബിഗേലിനെ കണ്ടെത്താന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമ്മയും സഹോദരനും. കുഞ്ഞിനു വേണ്ടി ഈ നിമിഷം വരെ പ്രാര്‍ത്ഥിക്കുകയും കണ്ടെത്താന്‍ പ്രയത്‌നിക്കുകയും ചെയ്ത രാഷ്ട്രീയക്കാരോടും മാധ്യമങ്ങളോടും നാട്ടുകാരോടും നന്ദി പറയുന്നുവെന്ന് അമ്മ പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്കു പുറത്തുമുള്ളവര്‍ കുഞ്ഞിനായി പ്രാര്‍ത്ഥിച്ചു. എല്ലാവരോടും നന്ദിയുണ്ട്. പ്രാര്‍ത്ഥിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്നും ആ അമ്മ പറഞ്ഞു. അനുജത്തിയെ കണ്ടെത്താന്‍ പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്ന് അബിഗേലിന്റെ സഹോരന്‍ ജോനാഥന്‍ പറഞ്ഞു. ‘താങ്ക് യൂ സോ മച്ച്‌’ ജോനാഥന്‍ എല്ലാവരോടുമായി പറഞ്ഞു.

Previous articleരക്ഷാദൗത്യം വിജയം ; സിൽക്യാര ടണൽ തുരന്നു ; നാല് തൊഴിലാളികളെ പുറത്തെത്തിച്ചു
Next articleഇസ്രായേലിന് പിന്തുണ അറിയിച്ച്‌ ഇലോണ്‍ മസ്ക്

Leave a Reply