കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രതിമാസ പുസ്തക ആസ്വാദന പരിപാടിയുടെ ഉദ്ഘാടനം കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ.കെ നിർവ്വഹിച്ചു. മെഹബുള്ള കല സെന്ററിൽ മേഖല പ്രസിഡന്റ് ഗോപീകൃഷ്‌ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം എം പി മുസഫർ തകഴി ശിവശങ്കരപിള്ളയുടെ “രണ്ടിടങ്ങഴി” എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് നടന്ന നോവലിനെ ആധാരമാക്കിയുള്ള ചർച്ചയിൽ നിരവധിപേർ പങ്കെടുക്കുകയുണ്ടായി. കല കുവൈറ്റ് വൈസ് പ്രസിഡന്റ് ബിജോയ് , ജോയിന്റ് സെക്രട്ടറി പ്രജോഷ് സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഗായത്രി നന്ദി രേഖപ്പെടുത്തി.












