Home യൂറോപ്പ് ‘ഹാരി പോട്ടര്‍’ താരം പോള്‍ ഗ്രാന്റ് അന്തരിച്ചു

‘ഹാരി പോട്ടര്‍’ താരം പോള്‍ ഗ്രാന്റ് അന്തരിച്ചു

401
0

ലണ്ടന്‍ : ബ്രിട്ടീഷ് നടനും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമായ പോള്‍ ഗ്രാന്റ് (56) അന്തരിച്ചു. മാര്‍ച്ച്‌ 16 വ്യാഴാഴ്ച ലണ്ടനിലെ ഒരു ട്രെയിന്‍ സ്റ്റേഷനില്‍ നടനെ പ്രതികരണശേഷിയില്ലാതെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും സ്തിഷ്ക മരണം സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ മകള്‍ സോഫി ജെയ്ന്‍ ഗ്രാന്റ് ആണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. ഹാരി പോട്ടര്‍’ ഫ്രാഞ്ചൈസിയില്‍ അദ്ദേഹം അവതരിപ്പിച്ച ഗോബ്ലിന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ‘സ്റ്റാര്‍ വാര്‍സ്’ ഫ്രാഞ്ചൈസിയിലെ ‘റിട്ടേണ്‍ ഓഫ് ദി ജെഡി’ എന്ന സിനിമയില്‍ ഈവോക്ക് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ‘ദി ഡെഡ്’, ‘ലാബിരിന്ത്’ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Previous articleകല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പുസ്താകാസ്വാദനം ആരംഭിച്ചു
Next article‘നാട്ടു നാട്ടു’വിന്‍റെ ഓസ്‍കര്‍ നേട്ടം ആഘോഷിച്ച്‌ ടെസ്‍ല കാര്‍ ഉടമകള്‍ ; ന്യൂജേഴ്സിയില്‍ ലൈറ്റ് ഷോ : വീഡിയോ

LEAVE A REPLY