ദോഹ : ഒ.ഐ.സി.സി ഇൻകാസ് ഖത്തര്‍ സെൻട്രല്‍ കമ്മിറ്റി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 സമഭാവന ദിനമായി ആചരിച്ചു. ഓള്‍ഡ് ഐഡിയല്‍ ഇന്ത്യൻ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇൻകാസ് പ്രസിഡണ്ട് സമീര്‍ ഏറാമല അദ്ധ്യക്ഷത വഹിച്ചു. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ലോകത്തെ പഠിപ്പിച്ച മഹാത്മജിയുടെ ജീവിതത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് സമൂഹത്തിനായി നിലകൊള്ളാനും മൂല്യങ്ങള്‍ സാംശീകരിച്ച് രാഷ്ട്ര സേവനം ചെയ്യാനും നാം തയാറാവണമെന്ന് സമീര്‍ ഏറാമല പറഞ്ഞു. ‘*വര്‍ത്തമാന കാലഘട്ടത്തില്‍ ഗാന്ധിസത്തിെൻറ പ്രസക്തി*’ എന്ന വിഷയത്തില്‍ അടയാളം ഖത്തര്‍ പ്രസിഡണ്ട് പ്രദോഷ് മുഖ്യ പ്രഭാഷണം നടത്തി.അഹിംസയിലും സത്യത്തിലും അധിഷ്ഠിതമായ ജീവിതക്രമത്തിലൂടെ ലോക ജനതക്ക് മഹത്തായ സന്ദേശം നല്‍കിയ മഹാത്മജിയുടെ ആശയം വര്‍ത്തമാനകാലത്ത് പ്രസക്തമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഗാന്ധിജി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരിക മാത്രമല്ല അഹിംസയെക്കുറിച്ചും സുസ്ഥിരമായ ജീവിതത്തെക്കുറിച്ചും ലോകത്തിനും നമുക്കും ഒരു പുതിയ ചിന്തയും നല്‍കിയ മഹാത്മാവായിരുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. ഒ ഐ സി സി ഗ്ളോബല്‍ ചെയര്‍മാനും , ഇൻകാസ് ഖത്തറിന്റെ രക്ഷാധികാരിയുമായിരുന്ന യശഃശരീരനായ പത്മശ്രീ സി കെ മേനോന്റെ നാലാം ചരമ വാര്‍ഷീകവും ചടങ്ങില്‍ ആചരിച്ചു. ഇൻകാസ് മുൻ പ്രസിഡണ്ട് ഗ്ലോബല്‍ നേതാവുമായ ജോണ്‍ ഗില്‍ബെര്‍ട്ട് അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു.
ജൂട്ടാസ് പോള്‍, അൻവര്‍ സാദത്ത്,നിയാസ് ചെരിപ്പത്ത്, മനോജ് കൂടല്‍ , കരീം നടക്കല്‍,ഷംസുദ്ധിൻ, ഫാസില്‍ വടക്കേകാട് , നാഷാദ് ടി.കെ,നദീം മാനാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഷിഹാസ് ബാബു,ഷാഹിൻ മജീദ്, അനീസ് മലപ്പുറം, റെൻജു പത്തനംതിട്ട, ഹാഷിം കൊല്ലം, രാകേഷ് പാലക്കാട്, മുജീബ് തൃശൂര്‍, പ്രശോഭ് കണ്ണൂര്‍ മറ്റു ജില്ല ഭാരവാഹികള്‍ ചടങ്ങിന് നേതൃത്വം നല്‍കി.ചടങ്ങില്‍ സെൻട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് പാലൂര്‍ സ്വാഗതവുംട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
ഷഫീക് അറക്കല്‍












