Home ഇന്ത്യ ഇന്നും മഴ തുടരും, മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; ജാഗ്രതാ നിര്‍ദേശങ്ങളും!

ഇന്നും മഴ തുടരും, മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; ജാഗ്രതാ നിര്‍ദേശങ്ങളും!

326
0

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ തുടരുന്നു. കഴിഞ്ഞ ദിവസവും കനത്തമഴയായിരുന്നു അനുഭവപ്പെട്ടത്. തലസ്ഥാനമടക്കുമുള്ള തെക്കൻ കേരളത്തിലായിരുന്നു ഇന്നലെ മഴ പെയ്തത്. മധ്യകിഴക്കൻ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് മഴ ശക്തമായത്. രാവിലെ മുതല്‍ ആരംഭിച്ച മഴ തലസ്ഥാന ജില്ലയിലെ മലയോര, നഗരമേഖലകളില്‍ ശക്തമായി തുടരുകയാണ്. രാത്രി പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചു. അതേസമയം സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്.

കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോരമേഖലയിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞദിവസം സംസ്ഥാനത്ത് ശക്തമായ മഴ പെയ്തിരുന്നു. ജാര്‍ഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുകയാണ്. ഇതിൻറെ സ്വാധീനത്തില്‍ വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് ഇടവിട്ട മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം പട്ടം തേക്കുമ്മൂട് ബണ്ട് കോളനിയിലെ വീടുകളില്‍ വെള്ളം കയറി. 150 വീടുകളിലായി 200 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വെള്ളം കയറിയ വീടുകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കാനായി കുമാരപുരം, കുന്നംകുളം സ്കൂളുകള്‍ തുറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്ത് ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. 10 ക്യാമ്ബുകളാണ് തുറന്നത്. 42 കുടുംബങ്ങളിലെ 142 പേരാണ് ക്യാമ്ബുകളിലുള്ളത്. മണിമലയാറ്റിലും മീനച്ചിലാറ്റിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്.

Previous articleഇന്ത്യക്ക്‌ മെഡല്‍ മഴ ; സാബ്‌ലെയ്‌ക്കും ടൂറിനും സ്വര്‍ണം , ശ്രീശങ്കറിന്‌ വെള്ളിത്തിളക്കം
Next articleഓസ്റ്റിൻ മാര്‍ത്തോമാ ചര്‍ച്ച്‌ യുവജനസഖ്യത്തിന് ഓവറോള്‍ ചാമ്ബ്യൻഷിപ്പ്

Leave a Reply