ദോഹ : ഖത്തറിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാട് കൂട്ടം ഖത്തര്‍ ഫുട്ബാള്‍ ചാമ്ബ്യന്‍ഷിപ് സംഘടിപ്പിക്കുന്നു. ഖത്തറിലെ വയനാട്ടുകാരായ ഫുട്ബാള്‍ പ്രേമികള്‍ക്കായി വയനാട് പ്രീമിയര്‍ ലീഗ് ഖത്തര്‍ 2023 എന്ന പേരിലാണ് ഈ ഫുട്ബാള്‍ മേള സംഘടിപ്പിക്കുന്നത്. 17-03-2023 വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതല്‍ ഹാമില്‍ട്ടണ്‍ സ്കൂളില്‍ വച്ച് ആണ് മത്സരങ്ങള്‍ നടക്കുന്നത് . വയനാട്ടിലെ ബ്ലോക്കുകളുടെ അടിസ്ഥാനത്തിലുള്ള വിവിധ ടീമുകള്‍ മത്സരിക്കും.
ഷഫീക് അരക്കല്‍











