ദോഹ : ഖത്തര്‍ ഇന്ത്യന്‍ എംബസ്സിയുടെ അനുബന്ധ സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി എന്നിവയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടുമാര്‍ക്കും മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ക്കും ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്വലസ്വീകരണം നല്‍കി. ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുടെയും ഖത്തറിലെ വിവിധ സാമൂഹിക- സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും സാന്നിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ സ്വീകരണ സമ്മേളനം ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് വി. നായര്‍ ഉദ്ഘാടനം ചെയ്തു. ഐ.സി.സി. അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. നിയുക്ത പ്രസിഡണ്ടുമാരായ എ. പി. മണികണ്ഠനെ ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, ഷാനവാസ് ബാവയെ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, ഇ. പി. അബ്ദുള്‍ റഹ്മാനെ ഇന്‍കാസ് സീനിയര്‍ നേതാവ് കെ. കെ ഉസ്മാന്‍ എന്നിവര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ഐ.സി.സി പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, ഐ.എസ്. സി പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എം. ഇ. എസ് സ്കൂള്‍ പ്രസിഡന്റ് കെ. അബ്ദുള്‍ കരീം ,കെ .എം .സി.സി സെക്രട്ടറി കോയ കൊണ്ടോട്ടി, ഡോ. അബ്ദുല്‍ കലാം (റിയാദ മെഡിക്കല്‍ സെന്റര്‍), ഹെബ്ബാല്‍ ശശിധര്‍, തുടങ്ങിയവര്‍പങ്കെടുത്തു.
ഐ.സി.സി മാനേജ്മെന്‍റ് കമ്മിറ്റിയിലേക്ക് തെരെഞ്ഞടുക്കപ്പെട്ട അബ്രഹാം കെ ജോസഫ്, സുമ മഹേഷ് ഗൗഡ, അഡ്വ. ജാഫര്‍ ഖാന്‍, മോഹന്‍ കുമാര്‍, സുബ്രഹ്മണ്യ ഹെബ്ബഗലു,സജീവ് സത്യശീലന്‍, സത്യനാരായണ റെഡ്ഡി എന്നിവരെ സാദിഖ് ചെന്നാടന്‍, ഖലീല്‍ അമ്ബലത്ത്, കെ പ്രേംജിത്ത്, ജയപാല്‍ തിരുവനന്തപുരം, ഡേവിസ് ഇടശ്ശേരി, ആനന്ദ് നായര്‍ എന്നിവര്‍ ആദരിച്ചു.
ഐ.സി.ബി.എഫ് സാരഥികളായ കെ.വി ബോബന്‍, മുഹമ്മദ് കുഞ്ഞി, കുല്‍ദീപ് കൌര്‍, ദീപക് ഷെട്ടി എന്നിവരെ രാമശെല്‍വം, ഹനീഫ ചാവക്കാട്, സിയാദ് കോട്ടയം, കരീം റൂസിയ, ഡോ. ഹംസ അല്‍സുവൈദി എന്നിവരും, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട പ്രദീപ് പിള്ള, നിഹാദ് അലി, ശാലിനി തിവാരി, ജോണ്‍ ദേസ എന്നിവരെ ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. കെ കൃഷ്ണകുമാര്‍, അബൂബക്കര്‍ ഖാസിമി, ഷെമീര്‍ പുന്നൂരാന്‍, അബ്ദുല്‍ റഊഫ് മങ്കട, റുബീഷ് പാലക്കാട് എന്നിവരും ആദരിച്ചു.
പരിപാടിയോടനുബനുന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റിക്ക് നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തി പ്രമുഖ വ്യക്തികള്‍ക്ക് ഇന്‍കാസ് സ്നേഹാദരവ് നല്‍കി.ഐ.സി.സി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ്. പ്രസാദ്, മഹേഷ് ഗൗഡ, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മണിഭാരതി, നന്ദിനി അബ്ബഗൌനി, ഖത്തര്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി മുനീഷ്, അഞ്ജന മേനോന്‍ എന്നിവര്‍ക്ക് ഇന്‍കാസ് ഭാരവാഹികളായ സി താജുദ്ധീന്‍, അബ്ദുള്‍ മജീദ് പാലക്കാട്, ഷിബു സുകുമാരന്‍, അഹദ് മുബാറക്, ഫാസില്‍ ആലപ്പുഴ, ജിഷ ജോര്‍ജ്, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, പി.കെ റഷീദ്, ഷാഹുല്‍ ഹമീദ്, അഷറഫ് നന്നമുക്ക്, ആന്‍റണി ജോണ്‍, എം പി മാത്യു, ശഫാഫ് ഹാപ്പ, റോന്‍സി പത്തനംതിട്ട എന്നിവര്‍ സ്നേഹാദരവ് കൈമാറി.
ചടങ്ങില്‍ ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു. വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.
ഷഫീക് അറക്കല്‍











