ദോഹ : ഓണാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന മെഗാ രക്തദാനക്യാമ്ബ് നാളെനടക്കും. ഹിലാലിലെ ആസ്റ്റര്‍ ക്ലിനിക്കില്‍ നാളെ രാവിലെ 8 മണി മുതല്‍ വൈകീട്ട് 3 മണിവരെ നടക്കുന്ന രക്ത ദാന ക്യാമ്ബില്‍ ജീവിത ശൈലീരോഗ നിര്‍ണ്ണയത്തിന്റെ സൗജന്യ രക്തപരിശോധനയും നടക്കും.ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സഹകരണത്തോടെയാണ്ക്യാമ്ബ് നടക്കുന്നത്. Swan Global, ഖത്തര്‍ KMEA Alumni ഫോറം (QKAF), CA അസോസിയേഷൻ, ആസ്റ്റര്‍ മെഡിക്കല്‍ സെൻ്റര്‍, Amaze ചാമ്ബ്യൻസ് ക്ലബ്ബ്(ACC) ഖത്തര്‍ എന്നിവയാണ് രക്‌തദാന ക്യാമ്ബിന്റെ പ്രായോജകര്‍
ഷഫീക് അറക്കല്‍











