Home ഗൾഫ് ചാന്ദ്രശോഭയില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹവും

ചാന്ദ്രശോഭയില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹവും

366
0

ദോഹ : ചാന്ദ്രശോഭയില്‍ ഇന്ത്യമിന്നിതിളങ്ങുമ്ബോള്‍ വിജയാഘോഷം പങ്കുവച്ച്‌ ഖത്തറിലെ ഇന്ത്യൻ സമൂഹവും.ഇന്ത്യൻഎംബസിയുടെഅനുബന്ധ സംഘടനയായ ഇന്ത്യൻ കള്‍ച്ചറല്‍ സെന്റര്‍ ചന്ദ്രദൗത്യത്തിന്റെ വിജയനിമിഷങ്ങള്‍ വീക്ഷിക്കാൻഅശോകഹാളില്‍ക്രമീകരണങ്ങള്‍സജ്ജമാക്കിയിരുന്നു. ഖത്തര്‍ പ്രാദേശിക സമയം വൈകുന്നേരം7:30ന്ചന്ദ്രദൗത്യവിജയം ഐ സി സി അശോകഹാളിലിരുന്നു വീക്ഷിച്ചഇന്ത്യൻസമൂഹം അഭിമാനനിമിഷങ്ങളെ ആരവങ്ങളോടെയാണ്എ തിരേറ്റത്.ഓരോഹൃദയത്തിലും അഭിമാനം നിറയ്ക്കുന്ന ചരിത്ര നേട്ടംഐഎസ്‌ആര്‍ഒയിലെശാസ്ത്രജ്ഞരുടെയുംഎഞ്ചിനീയര്‍മാരുടെയും സമര്‍പ്പണത്തിന്റെ തെളിവാണ്.വരുംതലമുറകള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഈ മഹത്തായ നേട്ടത്തിന് ഐഎസ്‌ആര്‍ഒയ്ക്കും ഓരോ ഇന്ത്യക്കാരനുംഅഭിനന്ദനങ്ങളെന്നാണ് ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഐ സി ബി എഫ്പു റത്തിറക്കിയആഹ്ലാദസന്ദേശത്തില്‍കുറിച്ചത്.

വിവിധ പ്രവാസി സംഘടനകളുംആഹ്ലാദം പ്രകടിപ്പിക്കുകയും ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്കും,എഞ്ചിനീയര്‍ മാര്‍ക്കുംഅഭിനന്ദനങ്ങള്‍അറിയിക്കുകയുംചെയ്തു.ഇന്ത്യയുടെ ചന്ദ്രയാൻ-3ബഹിരാകാശചരിത്രം സൃഷ്ടിച്ചുവെന്നായിരുന്നു അല്‍ജസീറയുടെ തലക്കെട്ട്.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂംഇന്ത്യയുടെ വിജയകരമായ ചാന്ദ്രയാത്രയെ അഭിനന്ദിച്ചു.ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണെന്നുംദുബായ് ഭരണാധികാരി നവ മാധ്യമത്തിലൂടെ കുറിച്ചു.

ഷഫീക് അറക്കല്‍

Previous articleചിക്കാഗോ അന്താരാഷ്ട്ര വടം വലി മത്സരം, വിശദംശങ്ങൾ അറിയിച്ച്‌ പത്രസമ്മേളനം നടത്തി
Next articleഓണപ്പൂക്കള മത്സരം രെജിസ്ട്രേഷന്‍ ആരംഭിച്ചു

Leave a Reply