Home അമേരിക്ക ചിക്കാഗോ അന്താരാഷ്ട്ര വടം വലി മത്സരം, വിശദംശങ്ങൾ അറിയിച്ച്‌ പത്രസമ്മേളനം നടത്തി

ചിക്കാഗോ അന്താരാഷ്ട്ര വടം വലി മത്സരം, വിശദംശങ്ങൾ അറിയിച്ച്‌ പത്രസമ്മേളനം നടത്തി

949
0

*ചിക്കാഗോ അന്താരാഷ്ട്ര വടം വലി മത്സരം വിശദംശങ്ങൾ അറിയിച്ച്‌ പത്രസമ്മേളനം നടത്തി *

ഷിക്കാഗോ: ആലത്തൂർ എം.പി. രമ്യാ ഹരിദാസ് മുഖ്യാതിധിയായി പങ്കെടുക്കുന്ന ഷിക്കാഗോ സോഷ്യൽക്ലബ് 9-ാമത് അന്താരാഷ്ട്ര വടംവലി മത്സരം സെപ്തംബർ 4ന് ഷിക്കാഗോയിൽ, ഇന്ത്യാ പ്രസ് ക്ലബ് ഷിക്കാഗോയുടെ സഹകരണത്തിൽ ആഗസ്റ്റ് 22-ാം തീയതി വൈകുന്നേരം ഷിക്കാഗോ സോഷ്യൽ ക്ലബ് വാർത്താ അവതാരകരുടെ മീറ്റിംഗ് സംഘടിപ്പിച്ചു.

ഷിക്കാഗോ സോഷ്യൽ ക്ലബ് ഓഫീസിൽ നടത്തിയ പ്രസ് മീറ്റിംഗിൽ ഷിക്കാഗോയിലെ ഇന്ത്യാ പ്രസ് ക്ലബ് ചാപ്റ്റർ പ്രസിഡന്റ് ശിവൻ മുഹമ്മയുടെ നേതൃത്വത്തിൽ ചാപ്റ്റർ പ്രതിനിധികളും, വിവിധ മാദ്ധ്യമ പ്രതിനിധികളും സംബന്ധിച്ചു. സോഷ്യൽ ക്ലബ് പ്രസിഡന്റ് സിബി കദളിമറ്റത്തിന്റെ ആമുഖ പ്രസംഗത്തിൽ 9-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ വിശദാംശങ്ങൾ അവതരിപ്പിക്കുകയും തുടർന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ പങ്കെടുക്കുന്ന ടീമുകളെപ്പറ്റിയും പ്രതിപാദിച്ചു.

അന്താരാഷ്ട്രാ ടീമുകൾ ഉൾപ്പെടെ ഏകദേശം 16-ാം ഓളം ടീമുകൾ ഇക്കുറി മത്സരത്തിൽ പങ്കെടുക്കുമെന്നും 5000 ത്തോളം കാണികൾ സെപ്തംബർ 4-ാം തീയതി ഷിക്കാഗോ സെന്റ് മേരീസ് പള്ളി മൈതാനത്തു രാവിലെ 11 മണിമുതൽ നടക്കുന്ന ഈ മലയാളി മാമാങ്കത്തിൽ പങ്കെടുക്കുമെന്നും മുൻ വർഷങ്ങളിലേതുപോലെ തന്നെ രാവിലെ തുടങ്ങുന്ന വടംവലി മത്സരങ്ങൾക്കു ശേഷം ഓണാഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും ഉണ്ടാകുമെന്നറിയിച്ചു.

വൈസ്പ്രസിഡന്റ് ജെസ്‌മോൻ പുറമടം, സെക്രട്ടറി സിബി കൈതക്കതൊട്ടിയിൽ, ട്രഷറർ ജോമോൻ തൊടുകയിൽ, മീഡിയാ ചെയർ സജു കണ്ണമ്പിള്ളി തുടങ്ങിയവർ ഈ മലയാളി മാമാങ്കത്തിന്റെ വിവിധ ക്രമീകരണങ്ങളേപ്പറ്റിയും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു.

കഴിഞ്ഞവർഷങ്ങളേക്കാൾ കൂടുതൽ അന്താരാഷ്ട്ര ടീമുകളും ദേശീയ ടീമുകളും പങ്കെടുക്കുന്നതു തന്നെ ഈ പരിപാടി ലോകശ്രദ്ധ പിടിച്ചുപറ്റി എന്നതിന് തെളിവാണെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു.
പ്രസ് ക്ലബ് നാഷണൽ ചെയർമാൻ ബിജു കിഴക്കേക്കുറ്റ് നന്ദി പ്രകാശനം നടത്തി.

Previous articleഇന്ത്യന്‍ മുദ്ര ചന്ദ്രോപരിതലത്തില്‍; റോവര്‍ ചന്ദ്രനിലിറങ്ങി ; അഭിമാനമായി ചന്ദ്രയാന്‍-3
Next articleചാന്ദ്രശോഭയില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹവും

Leave a Reply