Home അമേരിക്ക എക്യൂമെനിക്കല്‍ ഫെഡറേഷന്‍ വിമന്‍സ് ഫോറം പ്രവര്‍ത്തനോല്‍ഘാടനം നടന്നു

എക്യൂമെനിക്കല്‍ ഫെഡറേഷന്‍ വിമന്‍സ് ഫോറം പ്രവര്‍ത്തനോല്‍ഘാടനം നടന്നു

316
0

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷൻ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വനിതാ വിഭാഗമായ വിമൻസ് ഫോറത്തിൻറെ ഉത്‌ഘാടനം റവ. ഫാ. ജോണ്‍ തോമസ് നിര്‍വഹിച്ചു. ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക് വില്ലിസ്റ്റണ്‍ പാര്‍ക്കിലുള്ള സി എസ്‌ ഐ ജൂബിലി മെമ്മോറിയല്‍ ചര്‍ച്ചില്‍ വച്ച്‌ നടന്ന യോഗത്തില്‍ എക്യൂമെനിക്കല്‍ ഫെഡറേഷന്റെ പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻ അധ്യക്ഷത വഹിച്ചു.

‘ഉണരുക’ എന്ന വിഷയത്തെ ആസ്‌പദമാക്കി ഡോ. സിന്തിയ പ്രഭാകര്‍ പ്രഭാഷണം നടത്തി. റവ. ഫാ. നോബി അയ്യനേത്ത് ആശംസകള്‍ നേര്‍ന്നു. ശ്രീമതി. സൂസി ജോര്‍ജ് എബ്രഹാം വേദപുസ്‌തക വായന നിര്‍വഹിച്ചു. സി.എസ്. ഐ മലയാളം കോണ്‍ഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റര്‍ ന്യൂ യോര്‍ക്ക് കൊയര്‍ മനോഹരമായ ഗാനം ആലപിച്ചു. റവ. സാം എൻ. ജോഷ്വ പ്രാരംഭ പ്രാര്‍ത്ഥനയും WDP വൈസ് ചെയര്‍ ശ്രീമതി. നീതി പ്രസാദ് സമാപന പ്രാര്‍ത്ഥനയും നടത്തി. ഡോ. റേച്ചല്‍ ജോര്‍ജ് സ്വാഗതവും വിമൻസ് ഫോറം കണ്‍വീനര്‍ ശ്രീമതി ഷേര്‍ലി പ്രകാശ് കൃതജ്ഞതയും രേഖപ്പെടുത്തി.

വാര്‍ത്ത അയച്ചു തന്നത് : ഷാജി തോമസ് ജേക്കബ്

Previous articleകുറവിലങ്ങാട്: കാട്ടര്‍പതിയില്‍ ലീലാമ്മ ജോസഫ് | Live Funeral Telecast Available
Next articleനിര്‍മ്മാണ തൊഴിലാളികളുടെ വേതന നിലവാരം ഉയര്‍ത്തും ; കമലാ ഹാരിസ്

Leave a Reply