കുവൈത്ത്‌സിറ്റി : ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 29 ആം തീയതി നടക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കുന്ന ഓണപ്പൊലിമ -2023 എന്ന സാംസ്‌കാരിക പരിപാടിയുടെ ഫുഡ് കൂപ്പണ്‍ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. അബ്ബാസിയ ഒഐസിസി ഓഫീസില്‍ വച്ച് നടന്ന ജില്ലാ കമ്മിറ്റിയുടെ യോഗത്തില്‍ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നാടുവിലേമുറി ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം തോമസ് പള്ളിക്കലിന് നല്‍കി ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
യോഗത്തില്‍ നാഷണല്‍ കമ്മിറ്റി നിര്‍വാഹകസമിതി സംഗം അബ്ദുല്‍ റഹ്‌മാന്‍ പുഞ്ചിരി,യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് മനോജ് റോയ്,കലേഷ് ബി പിള്ളൈ,കുര്യന്‍ തോമസ് പൈനുംമൂട്ടില്‍, യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറി ബിജി പള്ളിക്കല്‍,ജോണ്‍ തോമസ് കൊല്ലകടവ്, സാബു തോമസ്, സ്‌പോര്‍ട്‌സ് വിങ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോസ് നൈനാന്‍, നിപിന്‍ മണ്ണാരുപറമ്ബില്‍,നൈനാന്‍ ജോണ്‍, സന്തോഷ് വര്ഗീസ്, ഷിജു മോഹനന്‍, ബിപിന്‍,നഹാസ് സൈനുലാബ്ദ്ധീന്‍,ബിനു യോഹന്നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ സെക്രട്ടറി ഷിബു ചെറിയാന്‍ നന്ദി പറഞ്ഞു.












