Home ഇന്ത്യ കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു, താങ്ങായി ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്ബലവേലില്‍

കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു, താങ്ങായി ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്ബലവേലില്‍

327
0

ചങ്ങനാശ്ശേരി : അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് വീടുവെക്കാൻ സ്ഥലം നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്ബലവേലില്‍. തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തില്‍ മാടപ്പള്ളിക്ക് സമീപം പ്ലാന്തോട്ടം കവലയിലാണ് ഏഴുസെന്റ് സ്ഥലം സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തുനല്‍കിയത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂര്‍ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുകയാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ്. കേരള ഹോം ഡിസൈൻസ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിക്ക് സൗജന്യമായി വീട് വെച്ചുനല്‍കുന്നത്. ബിഷപ്പിന്റെ കുടുംബസ്വത്തിലെ സ്ഥലമാണ് സുധിക്ക് വിട്ടുനല്‍കിയത്. ബിഷപ്പ് വീട് പണിയുന്നതും ഇതിന് സമീപത്താണ്. വീട് പണി ഉടൻ തുടങ്ങുമെന്നും ബിഷപ്പ് പറഞ്ഞു. സുധിയുടെ ഭാര്യ രേണുവും ബന്ധുക്കളും രേഖകള്‍ ഏറ്റുവാങ്ങി.

Previous articleആന്‍ഡ്രോയിഡ് ഫോണുകളില്‍ ക്യു ആര്‍ കോഡ് ഇനി സ്‌കാന്‍ ചെയ്ത് വായിക്കാം ; പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍
Next articleരാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കിയ സുപ്രീം കോടതി വിധിയില്‍ ആഹ്ളാദം പങ്കുവെച്ച്‌ ഇന്‍കാസ് ഖത്തര്‍

Leave a Reply