Home യൂറോപ്പ് ഇറ്റലിയിലെ സിസിലി ഐലന്‍ഡിലെ കാട്ടുതീ നഗരത്തിലേക്ക് വ്യാപിക്കുന്നു ; ഗുരുതര സാഹചര്യം

ഇറ്റലിയിലെ സിസിലി ഐലന്‍ഡിലെ കാട്ടുതീ നഗരത്തിലേക്ക് വ്യാപിക്കുന്നു ; ഗുരുതര സാഹചര്യം

305
0
A local pulls a tree branch as a wildfire burns in Gennadi village, on the Aegean Sea island of Rhodes, southeastern Greece, on Tuesday, July 25, 2023. A firefighting plane has crashed in southern Greece, killing both crew members, as authorities are battling fires across the country amid a return of heat wave temperatures. (AP Photo/Petros Giannakouris)

ഇറ്റലിയിലെ സിസിലി ഐലന്‍ഡിലെ കാട്ടുതീ നഗരത്തിലേക്ക് വ്യാപിക്കുന്നു. കെട്ടിടങ്ങള്‍ക്ക് സമീപവും റോഡരികിലും കാട്ടുതീ ആളിപ്പടരുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇറ്റിലിയുടെ തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപില്‍ നിന്ന് ഇതിനോടകം നിരവധിപേരെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു. മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാട്ടുതീ നിയന്ത്രവിധേയമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുകയാണ്.

കഴിഞ്ഞദിവസം സിസിലി ഐലന്‍ഡിലെ വലിയ വിമാനത്താവളമായ കതാനിയ എയര്‍പോര്‍ട്ടിന് സമീപം വരെ കാട്ടുതീ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്താവളം അടച്ചു. ജലം ശേഖരിക്കാന്‍ സംവിധാനമുള്ള പ്രത്യേക വിമാനങ്ങളില്‍ സമുദ്രജലം സംഭരിച്ച്‌, വനമേഖലയിലെ അഗ്‌നിബാധിത പ്രദേശങ്ങളില്‍ ഒഴിക്കുന്നുണ്ട്. കാലാബ്രിയ, കാമ്ബാനിയ, സാര്‍ദിനിയ, സിസിലി എന്നിവിടങ്ങളില്‍ വലിയതോതില്‍ വനമേഖല കത്തിനശിച്ചിട്ടുണ്ട്. ഇറ്റലിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് സിസിലി ഐലന്‍ഡ്. ഇവേടക്കുള്ള ഗഗാതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

Previous article3,000 ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ചു ; ഒരു മരണം ; രക്ഷപ്പെട്ടവരില്‍ മലയാളിയും
Next articleചെലവ് കുറഞ്ഞ വിമാനം ; ഗോ ഫസ്റ്റ് നാളെ മുതല്‍ പറന്നേക്കും

Leave a Reply