Home ഇന്ത്യ മണിപ്പൂരില്‍ ബ്രോഡ്ബാന്‍ഡ് പുനഃസ്ഥാപിച്ചു ; മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം തുടരും

മണിപ്പൂരില്‍ ബ്രോഡ്ബാന്‍ഡ് പുനഃസ്ഥാപിച്ചു ; മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം തുടരും

265
0

ഇംഫാല്‍ : കലാപബാധിതമായ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി പിന്‍വലിച്ചു. ബ്രോഡ്ബാന്‍ഡ് സൗകര്യം അനുവദിച്ച്‌ മണിപ്പൂര്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. രണ്ടര മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചത്. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്ഥിര ഐപി കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ പരിമിതമായ നിലയില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. സ്റ്റാറ്റിക് ഐപി അല്ലാത്ത മറ്റൊരു കണക്ഷനും ലഭ്യമാകില്ല.

അനുമതിയില്ലാത്ത മറ്റു കണക്ഷനുകള്‍ ഉപയോഗിച്ച്‌ ആരെങ്കിലും ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചാല്‍ സേവന ദാതാവ് ഉത്തരവാദി ആയിരിക്കുമെന്ന് മണിപ്പുര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വൈഫൈ ഹോട്‌സ്‌പോട്ടുകളും ലഭ്യമാകില്ല. സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാന്‍ കഴിയില്ല. കുക്കി-മെയ്ത്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മെയ് മൂന്നു മുതലാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചത്.

Previous articleപി.സി.എൻ.എ.കെ പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു
Next articleമണിപ്പുര്‍ വീഡിയോ ലോകം ചര്‍ച്ചചെയ്യുന്നു, ഇവിടെ ചെയ്യുന്നില്ല, നാണക്കേടാണിത്- ജയാ ബച്ചന്‍

Leave a Reply