Home യൂറോപ്പ് ബി ഫ്രണ്ട്‌സ് – ഉത്സവ് 23 – വടംവലി ,ചെസ്സ്‌ മാമാങ്കം ആഗസ്റ്റ് 27 നു...

ബി ഫ്രണ്ട്‌സ് – ഉത്സവ് 23 – വടംവലി ,ചെസ്സ്‌ മാമാങ്കം ആഗസ്റ്റ് 27 നു സൂറിച്ചിൽ

310
0

കമ്പവലിയുടെ യോദ്ധാക്കൾ അരയും തലയും മുറുക്കി കുതിച്ചെത്തുന്ന വടംവലി മാമാങ്കത്തിനും ,കാർഡ് ,ചെസ്സ്‌ ചമ്പ്യൻഷിപ്പിനും സ്വിറ്റസർലണ്ടിന്റെ മണ്ണിൽ പോർക്കളം ഒരുങ്ങുന്നു. ബി ഫ്രണ്ട്‌സ് സെപ്റ്റംബർ രണ്ടിനൊരുക്കുന്ന ഓണമഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 27 നു വടം വലി മത്സരം സംഘടിപ്പിക്കുന്നു. സൂറിച്ചിലെ ഗ്രൂനിങ്ങനിൽ നടക്കുന്ന പോരാട്ടത്തിൽ മാൾട്ട , ജർമ്മനി , ഇറ്റലി , ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്ന് കമ്പവലിക്കാർ കരുത്ത് തെളിയിക്കാനെത്തും കുട്ടികളുടെ പ്രത്യേക താല്പര്യപ്രകാരം ഇരുപത്തിയൊന്ന് (21) വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ചെസ്സ് മത്സരം ഉൾപ്പെടുത്തിയിരിക്കുന്നു .കൂടാതെ വിവിധ ഇനങ്ങളിലുള്ള കാർഡ് മത്സരവും നടത്തപ്പെടുന്നു . ബി ഫ്രണ്ട്‌സ് സെപ്റ്റംബർ രണ്ടിനോരുക്കുന്ന ഓണമഹോത്സവത്തിന്റെ ഒന്നാം വാരമായ ഉത്സവ് 23 ലെ വടം വലി മത്സരത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

Previous articleവിസ/ഇമിഗ്രേഷൻ ഫീസ്‌ വർദ്ധനയ്ക്ക്‌ എതിരെ നിവേദനം നൽകി
Next articleപി.സി.എൻ.എ.കെ പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു

Leave a Reply