Home ഗൾഫ് കുവൈത്തിൽ താമസരേഖയുടെ കാലാവധി പരമാവധി 5 വർഷമായി പരിമിതപ്പെടുത്താൻ നീക്കം

കുവൈത്തിൽ താമസരേഖയുടെ കാലാവധി പരമാവധി 5 വർഷമായി പരിമിതപ്പെടുത്താൻ നീക്കം

277
0

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ പ്രവാസികളുടെ താമസരേഖയുടെ കാലാവധി പരമാവധി 5 വർഷമായി പരിമിതപ്പെടുത്തുന്ന നിയമഭേദഗതിയ്ക്ക് ശ്രമം നടക്കുന്നതായി റിപ്പോർട്ട് . ഗാർഹിക തൊഴിലാളികൾക്ക് 4 മാസത്തിൽ അധിക കാലം രാജ്യത്തിന് പുറത്ത് കഴിയുന്നതിനും നിർദേശത്തിൽ വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. അതേസമയം നിക്ഷേപകർക്ക് അവ രുടെ പ്രവർത്തനത്തെ ആശ്രയിച്ച് 15 വർഷം വരെ താമസ രേഖ അനുവദിക്കും. രാജ്യത്തിന് സാമ്പത്തികമായ നേട്ടം ലഭിക്കുന്നതിനു ഇവരിൽ നിന്ന് ഫീസ് ഈടാക്കുകയും ചെയ്യും. സ്വദേശി സ്ത്രീകൾക്ക് വിദേശി ഭർത്താവിൽ ജനിച്ച മക്കളുടെ താമസ രേഖ 10 വർഷമാക്കി വർദ്ധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മന്ത്രി സഭയുടെ അംഗീകാരത്തിനായി ഉടൻ തന്നെ സമർപ്പിക്കുമെന്ന് ഒരു പ്രാദേശിക പത്രമാണ് വാ‍ർത്ത റിപ്പോ‍ട്ട് ചെയ്യുന്നത്.

Previous article“ഗുത്തിന ഹാലിട്ട ലിത്താപ്പോ” കല കുവൈറ്റ് സാഹിത്യ സദസ് സംഘടിപ്പിക്കുന്നു
Next articleവിസ/ഇമിഗ്രേഷൻ ഫീസ്‌ വർദ്ധനയ്ക്ക്‌ എതിരെ നിവേദനം നൽകി

Leave a Reply