Home ഇന്ത്യ കോട്ടയത്ത്‌ ഇന്നലെ കാണാതായ 26-കാരിയെ ഇന്ന് രാവിലെ കുമാരനല്ലൂരിൽ മീനച്ചിലാറിന്റെ കൈവഴിക്ക് സമീപം മരിച്ച നിലയിൽ...

കോട്ടയത്ത്‌ ഇന്നലെ കാണാതായ 26-കാരിയെ ഇന്ന് രാവിലെ കുമാരനല്ലൂരിൽ മീനച്ചിലാറിന്റെ കൈവഴിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി.കുമാരനല്ലൂർ സ്വദേശി ഷാജി ജോസഫിന്റെ മകൾ നിമ്മി ഷാജി ആണ് മരിച്ചത്.

2
0
Screenshot

കോട്ടയത്ത്‌ ഇന്നലെ കാണാതായ 26-കാരിയെ ഇന്ന് രാവിലെ കുമാരനല്ലൂരിൽ മീനച്ചിലാറിന്റെ കൈവഴിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി.
കുമാരനല്ലൂർ സ്വദേശി ഷാജി ജോസഫിന്റെ മകൾ നിമ്മി ഷാജി ആണ് മരിച്ചത്.

​പോലീസ് നൽകുന്ന വിവരമനുസരിച്ച്, ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ പള്ളിയിലേക്ക് പോയ നിമ്മി പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

​ബുധനാഴ്ച രാവിലെ ഏഴു മണിയോടെ കുമാരനല്ലൂർ വടക്കേനടയ്ക്ക് സമീപം മീനച്ചിലാറിന്റെ കൈവഴിയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Previous articleയുഎസ് മേയർ തെരഞ്ഞെടുപ്പിൽ മലയാളിത്തിളക്കം; ലൊസാഞ്ചലസിൽ നിത്യ രാമന് ജയം

LEAVE A REPLY