Home ഗൾഫ് കല കുവൈറ്റ്‌, മെഹ്ബൂള എച്ച് യൂണിറ്റ് “സർഗ്ഗസന്ധ്യ“ സംഘടിപ്പിച്ചു

കല കുവൈറ്റ്‌, മെഹ്ബൂള എച്ച് യൂണിറ്റ് “സർഗ്ഗസന്ധ്യ“ സംഘടിപ്പിച്ചു

278
0

കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ മെഹബുള്ള എച്ച് യൂണിറ്റ് “സർഗ്ഗസന്ധ്യ” സംഘടിപ്പിച്ചു. മെഹബുള കലാ സെന്ററിൽ യൂണിറ്റ് ജോയിന്റ് കൺവീനർ അജീഷിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ.കെ പരിപാടി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ ജോയിന്റ് സെക്രട്ടറി പ്രജോഷ് ടി , മേഖലാ സെക്രട്ടറി രഞ്ജിത്ത് ടി എം , മേഖല പ്രസിഡന്റ് ഗോപീകൃഷ്ണൻ, മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിലാഷ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ ചിത്രരചന, കല കുവൈറ്റ്‌ അംഗങ്ങൾ അവതരിപ്പിച്ച പാട്ടുകളും , നൃത്തപരിപാടികളും ‘സർഗസന്ധ്യ’ ആസ്വാദ്യകരമാക്കി. യൂണിറ്റ് കൺവീനർ രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിന് യൂണിറ്റ് ജോയിന്റ് കൺവീനർ സിബി ജോൺ നന്ദി രേഖപ്പടുത്തി.

Previous articleബാലവേദി കുവൈറ്റ് പോസ്റ്റർ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു
Next articleഇന്ന് ദുക്‌റാന ; വിശുദ്ധ തോമാ ശ്ലീഹയുടെ ഓര്‍മ്മ തിരുനാള്‍

Leave a Reply