ഇസ്‌ളാമാബാദ്: അഞ്ചാഴ്ച്ചയോളം തുടര്‍ന്ന ഇറാന്‍-അമേരിക്ക യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നാളെ ഇസ്‌ളാമാബാദില്‍ ചര്‍ച്ച നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ തലസ്ഥാനത്ത് കര്‍ഷന സുരക്ഷ. സുരക്ഷാ സേനകള്‍ നഗരത്തിലെ പ്രധാന റോഡു കളിലും സര്‍ക്കാര്‍ സ്ഥാപന ങ്ങളിലും പട്രോളിംഗ് ശക്തമാക്കി യിരിക്കു കയാണ്.’ റെഡ് സോണ്‍’ പൂര്‍ണ്ണമായും പോലീസി ന്റെയും സൈന്യത്തിന്റെയും നിയന്ത്ര ണത്തിലാണ്. ഇവിടേക്ക് സാധാര ണക്കാരുടെ പ്രവേശനത്തിന് നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തി. പാര്‍ലമെന്റ്, സുപ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, വിദേശ എംബസികള്‍, ലക്ഷ്വറി ഹോട്ടലുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന ഈ മേഖലയി ലൂടെയുള്ള സിവില്‍ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സായുധ പോലീസിനെ വിന്യസിക്കുകയും നിരവധി ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. . സമാധാന ചര്‍ച്ചകള്‍ക്കായി എത്തുന്ന വിദേശ പ്രതിനിധികളുടെ യാത്ര സുഗമമാക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ചര്‍ച്ചക ള്‍ക്ക് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 30 അംഗ യുഎസ് സംഘം ഇസ്ലാമാ ബാദിലെത്തിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെയും ഇന്നും ഇസ്‌ളാമാബാദില്‍ അധികൃതര്‍ പൊതു അവധി പ്രഖ്യാ പിച്ചിട്ടുണ്ട്. വിദ്യാലയങ്ങളും കടക മ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്.














