Home അമേരിക്ക ഗ്രീൻകാർഡ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി അമേരിക്ക

ഗ്രീൻകാർഡ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി അമേരിക്ക

652
0

ഗ്രീൻ കാർഡുകൾക്കായി കാത്തിരിക്കുന്നവർക്കുള്ള മാനദണ്ഡങ്ങൾ യുഎസ് ലഘൂകരിക്കുന്നു. യുഎസിൽ ജോലി ചെയ്യുന്നതിനും തുടരുന്നതിനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ ബൈഡൻ ഭരണകൂടം ഇളവ് വരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് തൊട്ടുമുൻപാണ് ഗ്രീൻ കാർഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയെന്നതാണ് ഏറെ കൗതുകം. പ്രത്യേക സാഹചര്യങ്ങളിൽ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിന്റെ (ഇഎഡി) പ്രാരംഭ, പുതുക്കൽ അപേക്ഷകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച്, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) പുറപ്പെടുവിച്ച മാർഗനിർദേശം ഗ്രീൻ കാർഡ് കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.

യുഎസിലേക്ക് കുടിയേറുന്നവർക്ക് സ്ഥിരമായി താമസിക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെന്നത് തെളിയിക്കാനുള്ള രേഖയാണ് ഗ്രീൻ കാർഡ്. ഓരോ വർഷവും ഏകദേശം 1,40,000 തൊഴിലധിഷ്ഠിത ഗ്രീൻ കാർഡുകൾ നൽകുന്നതിന് ഇമിഗ്രേഷൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ, പ്രതിവർഷം ഗ്രീൻ കാർഡുകളുടെ ഏഴ് ശതമാനം മാത്രമേ ഒരേ രാജ്യത്ത് നിന്നുള്ള വ്യക്തികൾക്ക് ലഭിക്കാറുണ്ടായിരുന്നുള്ളു. ഗുരുതരമായ അസുഖമോ വൈകല്യമോ നേരിടുന്നവർക്കും തൊഴിലുടമയുമായുള്ള തർക്കങ്ങൾ, തൊഴിൽ തടസങ്ങൾ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടുന്നവർക്കും പുതിയ ഇളവുകൾ ഏറെ സഹായിക്കും. പിരിച്ചുവിട്ട എച്ച്1-ബി തൊഴിലാളികൾക്ക് വേണ്ടി ഇടപെടുന്ന ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും ഇന്ത്യൻ ഡയസ്‌പോറ സ്റ്റഡീസും (എഫ്ഐഐഡിഎസ്) ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകളെ സഹായിക്കുന്ന ഈ നടപടി സ്വാഗതം ചെയ്തിട്ടുണ്ട്.

Previous article5 ദിവസം തുടര്‍ച്ചയായി നൃത്തം ചെയ്തു ; ലോക റെക്കോര്‍ഡ് നേടി 16 വയസുകാരി
Next articleചെണ്ട വയലിൻ ഫ്യൂഷനിൽ വിസ്മയം ഒരുക്കി ബീറ്റ്‌സ് ഓഫ് മെൽബൺ

Leave a Reply