ദോഹ : എക്കാലവുംസമാനതകളില്ലാത്തആസ്വാദനനിറവ് പകരുന്ന നിത്യഹരിതഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കി ഗ്രാമഫോണ്‍ ഖത്തര്‍. ബാബുരാജും,രാഘവന്‍ മാഷും എംകെഅര്‍ജുനനനും,ദേവരാജനും,ദക്ഷിണാമൂര്‍ത്തിയും, വയലാറും പി.ഭാസ്കരനും യൂസഫലി കേച്ചേരിയുമടക്കമുള്ള അതുല്യപ്രതിഭകളുടെ വരികളും ഈണങ്ങളും ഇഴചേര്‍ത്ത് നെയ്ത സുവര്‍ണ്ണഗാനങ്ങള്‍ കോര്‍ത്തിണക്കി ഗ്രാമഫോണ്‍ ഖത്തര്‍ ഒരുക്കിയ സ്മരണാജ്ഞലിയുടെ പ്രഥമ വേദിയില്‍ ദോഹയുടെ പ്രിയ ഗായകരായ റിയാസ് കരിയാട് , മൈഥലിഷേണായ്,ശിവപ്രിയ സുരേഷ്, ബിനു ആന്റണി, റഷാദ്ഖുറൈശി, മുഹമ്മദ് ഉസ്മാന്‍ എന്നിവരോടോപ്പം വേദിയില്‍ ആദരവ് ഏറ്റുവാങ്ങിയ കെ. മുഹമ്മദ് ഇസയും ആലാപനമികവിലൂടെ ദോഹയെ രാഗാര്‍ദ്രമാക്കി.ഓരോ ഗാനത്തെയും വിശകലനം ചെയ്തു കൊണ്ടുള്ള ഡോ: റഷീദ് പട്ടത്തിന്റെ അവതരണം സദസ്സിനെ വിസ്മയകരമാക്കി. സംഗീതസംവിധായകന്‍ ലത്തീഫ് മാഹിയും സൗണ്ട് എഞ്ചിനീയര്‍ രഞ്ജിത്തുംഹരിതഗാന ങ്ങളുടെ ഓര്‍ക്കസ്ട്രയ്ക്ക് ഇമ്ബമാര്‍ന്നഅകമ്ബടിയേകി.
ഫൈസല്‍ അരികാട്ടയിലായിരുന്നു വെളിച്ചനിയന്ത്രണം. കലാപ്രതിഭകളെഅകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന കെ. മുഹമ്മദ് ഈസയെവേദിയില്‍ ഉപഹാരം കൈമാറിപൊന്നാടയിണീച്ചുകൊണ്ട് ആദരിച്ചു. എം കെ അര്‍ജുനന്‍ മാസ്റ്ററുടെ കൊച്ചു മകള്‍ ചാന്തുവിപിന് കെ മുഹമ്മദ് ഈസ ഗ്രാമഫോണ്‍ ഖത്തറിന്റെ ഉപഹാരം കൈമാറി.സുബിന വിജയ് അവതാരകയായിരുന്നു. ഡോക്ടര്‍ റഷീദ് പട്ടത്തിന്റെ നേതൃത്വത്തില്‍സംഘാടകസമിതിചെയര്‍മാന്‍ യൂസഫ് പി ഹമീദ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റഷാദ് ഖുറൈഷി,ഷംസുദ്ദീന്‍ പഴുവില്‍, മുഹമ്മദ് ഉസ്മാന്‍, മഖ്ദും ഇന്‍സൈറ്റ് തുടങ്ങിയ ഗ്രാമഫോണ്‍ സംഘാടകര്‍ക്കൊപ്പം ഖത്തര്‍ സ്കൗട്ട് ആന്‍ഡ് ഗൈഡന്‍സ് അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ലോകകേരളസഭ അംഗം അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, മുബാറക്, ആര്‍ ജെ.സൂരജ്തുടങ്ങിയവരുംപങ്കെടുത്തു.
ഷഫീക് അറക്കല്‍











