Home ഇന്ത്യ കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലിയോടനുബന്ധിച്ച് എക്യുമെനിക്കൽ സംഗമം നടത്തി

കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലിയോടനുബന്ധിച്ച് എക്യുമെനിക്കൽ സംഗമം നടത്തി

25
0

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലിയോടനുബന്ധിച്ച് നടന്ന എക്യുമെനിക്കൽ സംഗമം ക്രൈസ്‌തവ സഭകളുടെ കൂട്ടായ്മ്‌മയുടെ വേദിയായി. രൂപത പാസ്റ്ററൽ സെൻ്ററിൽ നടത്തിയ സുവർണ ജൂബിലി എക്യുമെനിക്കൽ സംഗമ ത്തോട് ചേർന്ന് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് സമ്മേളനം, എക്യുമെനിക്കൽ കമ്മിറ്റി സമ്മേളനം എന്നിവയും നടത്തി.
ശ്ലൈഹിക പിന്തുടർച്ചയുള്ള വിവിധ സഭകൾ ചേർന്ന് പള്ളി നിർമിച്ച് ദൈവാരാധന നടത്തുന്ന പ്രഥമ എക്യുമെനിക്കൽ പള്ളിയായ നിലയ്ക്കൽ എക്യുമെനിക്കൽ പള്ളിയുടെയും നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെയും രൂപീകരണത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിലിൻ്റെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും അതുല്യമായ പങ്ക് സ്നേഹപൂർവം അനുസ്‌മരിക്കുന്നതായി നിലയ്ക്കൽ ട്രസ്റ്റ് പ്രസിഡന്റുറും മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യ ക്ഷനുമായ ഡോ. തെയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപത ക്രൈസ്തവ സഭകൾക്കും നാടിനും നൽകിയ സംഭാവനകൾ നിസ്തു‌ലമാണെന്നും രൂപതയുടെ അജപാലന, സാമൂഹ്യ സേവന, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അനേകർക്ക് മാർഗദീപമാകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. രൂപതയുടെ സുവർണ ജൂബിലി വർഷത്തിൽ വിവിധ ക്രൈസ്‌തവ സഭകളിലെ മേലധ്യക്ഷൻമാരുടെ സംഗമത്തിന് വേദിയാകാൻ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് സാധിച്ചത് കൃതജ്ഞതാപൂർവം സ്‌മരിക്കുന്നതായി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. കൂട്ടായ്‌മയിലും ഐക്യത്തിലും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ദൈവം നടത്തിയ ക്രമീകരണമാണ് സംഗമമെന്നും മാർ ജോസ് പുളിക്കൽ അനുസ്‌മരിച്ചു.

മലങ്കര മാർത്തോമ്മ സുറിയാനി സഭാധ്യക്ഷനും ട്രസ്റ്റ് പ്രസിഡൻ്റുമായ ഡോ. തെയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റും സീറോമലങ്കര പത്തനംതിട്ട രൂപതാധ്യക്ഷനുമായ സാമുവൽ മാർ ഐറേനിയോസ്, സെക്രട്ടറി സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, സീറോ മലബാർ എക്യുമെനിക്കൽ സിന ഡൽ കമ്മിഷൻ ചെയർമാനും പാലാ രൂപതാധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, കൽദായ സുറിയാനി സഭാധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കൽ ഭദ്രാസനാധ്യക്ഷൻ ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്ത, പുനലൂർ രൂപതാധ്യക്ഷൻ ഡോ. സെൽവസ്റ്റർ പൊന്നുമുത്തൻ, കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം, സീറോമലബാർ എക്യുമെനിക്കൽ സിനഡൽ കമ്മിഷൻ സെക്രട്ടറി ഫാ. സിറിൾ തയ്യിൽ, നിലയ്ക്കൽ ട്രസ്റ്റ് ട്രഷറർ അഡ്വ. സുരേഷ് കോശി, അഡ്‌മിനിസ്ട്രേറ്റർ ഫാ. ഷൈജു, വൈദിക – അല്‌മായ പ്രതിനിധികൾ എന്നിവർ പങ്കുചേർന്നു.രൂപത വികാരി ജനറാൾമാരായ ഫാ. ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ‌സ് മണ്ണംപ്ലാക്കൽ, ഫാ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ചാൻസലർ ഫാ. മാത്യു ശൗര്യാംകുഴി, പ്രൊക്യു റേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, ഷെവ. വി.സി. സെബാസ്റ്റ്യൻ, ജോർജ് ജെ. മാത്യു എക്‌സ് എംപി, കെ.സി. ഡൊമിനിക് കരിപ്പാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Previous articleഫാ. ജോസ് കണ്ടത്തിക്കുടി അനുസ്മരണവും ചാരിറ്റി ഡിന്നറും പ്രൗഡോജ്ജ്വലമായി നടത്തി

LEAVE A REPLY