Home ഇന്ത്യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ

27
0

ഏ​​റ്റു​​മാ​​നൂ​​ർ: ശ​​ബ​​രി​​മ​​ല​​യു​​ടെ ഇ​​ട​​ത്താ​​വ​​ള​​മാ​​യ ഏ​​റ്റു​​മാ​​നൂ​​ർ ക്ഷേ​​ത്ര​​ത്തി​​ൽ എ​​ത്തു​​ന്ന തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് സൗ​​ക​​ര്യ​​ങ്ങ​​ളൊ​​രു​​ക്കി ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ. തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് സൗ​​ജ​​ന്യ വൈ​​ഫൈ ക​​ണ​​ക്‌​ഷ​​നും മൊ​​ബൈ​​ൽ ചാ​​ർ​​ജിം​​ഗ് യൂ​​ണി​​റ്റു​​ക​​ളും ക്ര​​മീ​​ക​​രി​​ച്ചു. തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കാ​​യു​​ള്ള സേ​​വ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​വ​​രു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് ക്യു​​ആ​​ർ കോ​​ഡ് സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. തീ​​ർ​​ഥാ​​ട​​ക​​രെ വ​​ര​​വേ​​ൽ​​ക്കാ​​ൻ ന​​ഗ​​ര​​സ​​ഭ​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​താ​​യി ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ടോ​​മി കു​​രു​​വി​​ള പ​​റ​​ഞ്ഞു. സ​​ർ​​ക്കാ​​ർ ത​​ല​​ത്തി​​ലു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു പു​​റ​​മേ ന​​ഗ​​ര​​സ​​ഭാ ത​​ല​​ത്തി​​ൽ വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ യോ​​ഗം ചേ​​ർ​​ന്ന് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​സൂ​​ത്ര​​ണം ചെ​​യ്ത് ന​​ട​​പ്പാ​​ക്കി. മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണ​​ത്തി​​ന് താ​ത്കാ​​ലി​​ക തൊ​​ഴി​​ലാ​​ളി​​ക​​ളെ നി​​യ​​മി​​ച്ചു. മാ​​ലി​​ന്യം ത​​രം​​തി​​രി​​ച്ച് ശേ​​ഖ​​രി​​ക്കാ​​ൻ ബി​​ന്നുക​​ളും ബോ​​ട്ടി​​ൽ ബൂ​​ത്തു​​ക​​ളും ക്ര​​മീ​​ക​​രി​​ച്ചു. വി​​വി​​ധ ഭാ​​ഷ​​ക​​ളി​​ൽ ബോ​​ധ​​വ​​ത്ക​​ര​​ണ​​ത്തി​​നും നി​​ർ​​ദേശ​​ങ്ങ​​ൾ​​ക്കു​​മാ​​യി എ​​ൽ​​ഇ​​ഡി ഡി​​സ്പ്ലേ ബോ​​ർ​​ഡു​​ക​​ളും ദി​​ശാ ബോ​​ർ​​ഡു​​ക​​ളും സ്ഥാ​​പി​​ച്ചു. കു​​ടി​​വെ​​ള്ള സ്രോ​​ത​​സു​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ശു​​ചി​​ത്വം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന് ആ​​രോ​​ഗ്യ​​വി​​ഭാ​​ഗം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. 24 മ​​ണി​​ക്കൂ​​റും മെ​​ഡി​​ക്ക​​ൽ സേ​​വ​​ന​​വും ഉ​​റ​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് ചെ​​യ​​ർ​​മാ​​ൻ അ​​റി​​യി​​ച്ചു

Previous articleമ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യ്ക്ക് ഓസ്‌ട്രേലിയയിൽ ഉജ്വല സ്വീ​ക​ര​ണം
Next articleഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം ഡി​സം​ബ​ർ 12 ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ

LEAVE A REPLY