Home അമേരിക്ക സെൻട്രൽ ഫ്‌ളോറിഡ മോനിപ്പള്ളി സംഗമം ഹൃദ്യമായി

സെൻട്രൽ ഫ്‌ളോറിഡ മോനിപ്പള്ളി സംഗമം ഹൃദ്യമായി

35
0

കാലം എത്ര കടന്നുപോയാലും മങ്ങാത്ത, മായാത്ത സൗഹൃദങ്ങൾ, കൂട്ടായ്മകൾ, ഒരുപിടി ഗാനങ്ങൾ, സ്നേഹവിരുന്ന്, അങ്ങനെ ഒന്നാമത് “Monippally Sangamam Of Central Florida” ഹൃദ്യമായ ഒരു അനുഭവമായി. November 15-ന് KCCCF Community Center Valrico Tampa യിൽ വച്ച് നടത്തിയ സംഗമം മോനിപ്പള്ളിക്കാരെ സംബന്ധിച്ചോളം മറ്റൊരു അവിസ്മരണീയ അധ്യായമായി. ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച സംഗമം വൈകുന്നേരം 6 മണിയോടെയാണ് പര്യവസാനിച്ചത്. കാരളിൻ വിനോദ് മൂലവള്ളിയിലിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച സംഗമം നാട്ടിൽ നിന്നും എത്തിയ മാതാപിതാക്കൾ ഉത്‌ഘാടനം ചെയ്തു. ശ്രിമതി മറിയം എബ്രഹാം കൂന്തമറ്റത്തിൽ, ശ്രിമതി Mary Kurian കുന്നക്കാട്ട്മലയിൽ, ശ്രി ജോസ് അമ്പലത്തുങ്കൽ, ശ്രി മാർട്ടിൻ ജെയിംസ് ഞെരളക്കാട്ടുകുന്നേൽ എന്നിവർ ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു. വിനോദ് ജേക്കബ് മൂലവള്ളിയിൽ സ്വാഗതവും, ശ്രീ ഡെന്നി ഊരാളിൽ തന്റെ സ്വതസിദ്ധമായ അവതരണ രീതികൊണ്ട് ഉടനീളം പരിപാടികൾക്ക് നേത്രത്വം നൽകി ഈ സംഗമം അവിസ്മരണീയമാക്കി. അംഗങ്ങൾ സ്വയം പരിചയപെടുത്തിയതിനെ തുടർന്ന് മോനിപ്പള്ളികാർക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനം ശ്രി. വിനോദ് മൂലവള്ളിയിൽ ആലപിച്ചു.

ശ്രീ ജോസ് അമ്പലത്തുങ്കൽ , മോനിപ്പള്ളിയുടെ ചരിത്രത്തെ കുറിച്ച് ഒരു ദീർഘമായ പ്രഭാഷണം നടത്തി, അങ്ങനെ മോനിപ്പള്ളിയുടെ ചരിത്രവും, സംസ്കാരവും എല്ലാവരിലും എത്തിക്കുവാൻ സാധിച്ചു. ശ്രീ സാബു കൂന്തമറ്റത്തിൽ, ഉഴവൂർ കോളേജ് പ്രൊഫസർ ആയിരുന്ന ശ്രി. ജോസ് കൊപ്പുഴ, ശ്രി. സിറിൽ കാഞ്ഞിരത്തിങ്കൽ എന്നിവർ ആശസകൾ അർപ്പിക്കുകയും ചെയ്തു. സ്നേഹവിരുന്നിനു ശേഷം നടത്തിയ സംഗീതവിരുന്നിൽ ശ്രീ ജോസ് അമ്പലത്തുങ്കൽ, ശ്രിമതി ഫ്ലവറി കൊപ്പുഴ, ശ്രിമതി ജെസ്സി മൂന്നുപറയിൽ ശ്രിമതി മോളി നെടുംചിറയിൽ വിനോദ് മൂലവള്ളിയിൽ കാരളിൻ വിനോദ് മൂലവള്ളിയിൽ എന്നിവരുടെ ഗാനങ്ങൾ വേറിട്ട ഒരു അനുഭവമായി. ബിനോയി പുതിയകുന്നേൽ, ലൂക്കാച്ചൻ കൂന്തമറ്റത്തിൽ, തോമസ് കൂന്തമറ്റത്തിൽ, ജോബി ഊരാളിൽ എന്നിവർ പരിപാടിക്ക് നേതൃതം നൽകി. സാബു കുന്നക്കാട്ടുമലയിലിന്റെ vote of താങ്ക്സ് – നോട് കൂടി പരിപാടി സമാപിച്ചു. നാടിന്റെ ഓർമകളും സൗഹൃദ ബന്ധങ്ങൾ പുതുക്കുവാനും പുതിയ തലമുറയ്ക്ക് മോനിപ്പള്ളിയുടെ പൈതൃകവും മഹത്വവും പരിചയപെടുത്താനും ഈ സംഗമം വേദിയായി. അടുത്ത സംഗമത്തിനുള്ള ആവേശം നിറച്ചാണ് ഓരോ മോനിപ്പള്ളിക്കാരും മടങ്ങിയത് .

Previous articleNVIDIAയുടെ അടുത്ത CEO ആകുമോ മലയാളി തോമസ് കുര്യൻ? Axios സാധ്യതാപട്ടികയിൽ Google Cloud മേധാവിയും
Next articleമ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യ്ക്ക് ഓസ്‌ട്രേലിയയിൽ ഉജ്വല സ്വീ​ക​ര​ണം

LEAVE A REPLY