Home ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ ‘പിയാത്ത’ ശിൽപ്പം വിഴിഞ്ഞം പുല്ലുവിളയില്‍

ഏഷ്യയിലെ ഏറ്റവും വലിയ ‘പിയാത്ത’ ശിൽപ്പം വിഴിഞ്ഞം പുല്ലുവിളയില്‍

59
0

വിഴിഞ്ഞം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ‘പിയാത്ത’ ശിൽപ്പം തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം പുല്ലുവിള തീരത്ത് അനാശ്ചാദനം ചെയ്തു. ലോകപ്രശസ്ത ശിൽപി മൈക്കലാഞ്ചലോയാണ് കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിന്റെ ചേതനയറ്റ ശരീരം മടിയിൽ കിടത്തി നോക്കുന്ന കന്യാമറിയത്തിന്റെ രൂപമുള്ള പിയാത്ത ശിൽപം ആദ്യമായി നിര്‍മ്മിച്ചത്. ഇതിന്റെ പകര്‍പ്പാണ് സെന്റ് ജേക്കബ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിലാണ് പുല്ലുവിള തീരത്ത് ശിൽപം സ്ഥാപിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ പിയാത്ത ശിൽപ്പങ്ങളിലൊന്നാണിത്.

തറയിൽനിന്നു പത്തടി ഉയരത്തിൽ തീർത്ത പ്ലാറ്റ്ഫോമിനു മുകളിൽ ക്രിസ്‌തുവിൻ്റെ ജീവചക്രം കണക്കാക്കി 33 അടിപൊക്കത്തിൽ നിർമിച്ച ശില്പം, കുരിശിൻ്റെ ഉയരം ഉൾപ്പെടെ 70 അടിയിലാണ് പിയാത്തയുടെ നിൽപ്പ്. ശില്പത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു. പുല്ലുവിളയെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുമെന്നും അടുത്ത ബജറ്റിൽ ഇതിനു വേണ്ട തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മികച്ച ആർകിടെക്ടിനെ ചുമതലപ്പെടുത്തി പുല്ലുവിള ടൂറിസം കേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട ഡിപിആർ തയാറാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകി.

ജനത്തിന്റെ ജീവിത നിലവാരം കൂടി ഉയർത്തുന്ന തരത്തിലുള്ള പദ്ധതിയായിരിക്കും വിഭാവന ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ് അധ്യക്ഷനായി. എം.വിൻസെന്‍റ് എംഎൽഎ, പുല്ലുവിള ഫൊറോന വികാരി മോൺ. വൈ. ഡൈസൻ, ഇടവക വികാരി ഫാ. എസ്.ബി. ആന്റണി, കരുംകുളം പഞ്ചായത്ത് പ്രസിഡൻ്റ് പുഷ്‌പം വിൻസൻ്റ്, സെക്രട്ടറി സ്റ്റെല്ലസ് ഫ്രാൻസിസ് തുട ങ്ങിയവർ പ്രസംഗിച്ചു

Previous articleഎം​സി​എ കു​വെെ​റ്റ് സം​ഘ​ടി​പ്പി​ച്ച “കൗ​തു​ക യാ​ത്ര’ ഫാ​ക്‌​ട​റി സ​ന്ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി
Next articleഅമേരിക്കയിലെ ഡാറ്റാ സെന്റർ സാമ്രാജ്യങ്ങൾ; ഡിജിറ്റൽ ലോകത്തിന്റെ നിയന്ത്രണകേന്ദ്രങ്ങളായി മാറുന്ന നഗരങ്ങൾ | ഭാഗം 5

LEAVE A REPLY