Home അമേരിക്ക ഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി

ഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി

34
0

ഡാളസ് : കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ഞായറാഴ്ച കേരളപ്പിറവി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലാപരിപാടികളും ക്വിസ് മത്സരവും സൗഹൃദസംഗമവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വൈകിട്ട് 3.30-ന് ചായയും പരിപ്പുവടയും വിതരണം ചെയ്തുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നാലിന് നടന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് പി. പി. ചെറിയാൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ചു. സണ്ണിവെയിൽ മേയർ സജി ജോർജ് മുഖ്യസന്ദേശം നൽകി. വൈസ് പ്രസിഡന്റ് പി. പി. ചെറിയാൻ സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി നന്ദിയും പറഞ്ഞു ലാന പ്രസിഡന്റ് സാമുവൽ യോഹന്നാൻ, കെ.എ.ഡി. പ്രസിഡന്റ് ഷിജു എബ്രഹാം, ജോസ് ഓച്ചാലിൽ, ജോസൻ ജോർജ്, സി. വി. ജോർജ്, സിജു വി. ജോർജ്, സാറ ചെറിയാൻ, റോസമ്മ ജോർജ് എന്നിവർ ആശംസകൾ നേർന്നു. ഉഷാ നായർ, പി. സി. മാത്യു എന്നിവർ കവിതകൾ അവതരിപ്പിച്ചു. ടോം ജോർജ്, ടിന്റൂ ഡോർ, ജെയ്‌സൺ ആന്റീം, ഷാജു ജോൺ, ഫ്രാൻസിസ് തോട്ടത്തിൽ, ഷെല്ലി തോമസ്, അൽസ്റ്റാർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

‘കേരളത്തെ അറിയാം’ എന്ന വിഷയത്തിൽ ദിവ്യ മേനോൻ ക്വിസ് മത്സരം നയിച്ചു. മീനു, ദീപ, നിഷ, ഉഷ, ജെയ്‌സൺ, ഹരിദാസ്, സ്റ്റാൻലി തുടങ്ങിയവർ ഉൾപ്പെട്ട ഡാലസ് മെലഡീസ് സംഘം സംഘഗാനം അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിൽ മീനു എലിസബത്ത് ‘മലയാളി മങ്ക’യായും രാജേന്ദ്രൻ കൃഷ്ണദാസ് ‘കേരള ശ്രീമാൻ’ ആയും തിരഞ്ഞെടുക്കപ്പെട്ടു. മലയാളി മങ്കയായി തിരഞ്ഞെടുക്കപ്പെട്ട മീനു എലിസബത്തിന് ജോസ് ഓച്ചാലിലും കേരള ശ്രീമാനായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രൻ കൃഷ്ണദാസിന് ജോസൻ ജോർജും ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിച്ചു.

Previous articleഹൂസ്റ്റൺ : ഏലിയാമ്മ കുരുവിള
Next articleആത്മഹത്യ ലക്ഷ്യമിട്ട് യുവാവിന്റെ അപകടകരമായ കാർയാത്ര ; കോട്ടയത്ത് ആറു വാഹനങ്ങളിൽ ഇടിച്ച് ഒൻപതുപേർക്ക് പരിക്ക്; നരഹത്യാശ്രമത്തിന് കേസ്

LEAVE A REPLY