Home ഓഷിയാന ഗസയില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസയില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

35
0

ഗസ : ഗസയിലുടനീളം ഇസ്രായേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നേരത്തെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചതായും റിപോര്‍ട്ട്. തിങ്കളാഴ്ച തെക്കന്‍ ഖാന്‍ യൂനിസില്‍ നടന്ന വെടിവയ്പ്പിലും വ്യോമാക്രമണത്തിലും കുറഞ്ഞത് രണ്ടുപേര്‍ കൊല്ലപ്പെട്ടതായും, മധ്യഭാഗത്തുള്ള അല്‍-മുസദ്ദാര്‍ ഗ്രാമത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായും മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ ഗസ സിറ്റിയിലെ അല്‍-ഹവ പ്രദേശത്ത് ഒരു വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ നാലാമതൊരാള്‍ കൂടി കൊല്ലപ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഹാനി ഹമദ് കഹില്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, 2025 ഒക്ടോബറില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന ‘വെടിനിര്‍ത്തല്‍’ കരാറിനു ശേഷം, ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 1,593 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 5,748 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യാ യുദ്ധത്തില്‍ ആകെ 74,609ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,75,872 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Previous articleഅമേരിക്കയിലേക്കുള്ള വിമാനയാത്രയ്ക്ക് പുതിയ എബോള നിയന്ത്രണം; നവംബർ 3 രാത്രി മുതൽ സാക്ഷ്യപത്രം നിർബന്ധം
Next articleഇല്ലിനോയിയിൽ 156 മില്യൺ ഡോളറിന്റെ ഭവനസഹായ പദ്ധതി

LEAVE A REPLY