Home ഓഷിയാന യു​ക്രെ​യ്‌​നി​ൽ റ​ഷ്യ​യു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണം; കീ​വി​ലെ പ്ര​ധാ​ന പാ​ലം ത​ക​ർ​ത്തു

യു​ക്രെ​യ്‌​നി​ൽ റ​ഷ്യ​യു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണം; കീ​വി​ലെ പ്ര​ധാ​ന പാ​ലം ത​ക​ർ​ത്തു

28
0

കീ​വ്: യു​ക്രെ​യ്നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. ആ​ക്ര​മ​ണ​ത്തി​ൽ യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ പ്ര​ധാ​ന പാ​ലം റ​ഷ്യ ത​ക​ർ​ന്നു. ഡി​നി​പ്രോ ന​ദി​ക്ക് കു​റു​കെ​യു​ള്ള നോ​ർ​ത്തേ​ൺ ബ്രി​ഡ്ജി​ലെ ഓ​വ​ർ​ഹെ​ഡ് വ​യ​റു​ക​ൾ​ക്കാ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കീ​വി​ലെ ഇ​രു​ഭാ​ഗ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സ​തേ​ൺ ബ്രി​ഡ്ജി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. റ​ഷ്യ​യു​ടെ ഊ​ർ​ജ സം​വി​ധാ​ന​ങ്ങ​ൾ​ക്കു നേ​രെ യു​ക്രെ​യ്ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​ൻ വ്യ​ക്ത​മാ​ക്കി. പാ​ല​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, കി​ഴ​ക്ക​ൻ തീ​ര​ത്തു​നി​ന്ന് പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്തേ​ക്കു​ള്ള ‘നോ​ർ​ത്തേ​ൺ ബ്രി​ഡ്ജ്’ വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Previous articleപാ​ക്കി​സ്ഥാ​നെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യം; ക്രി​ക്ക​റ്റി​ൽ സ്വ​ർ​ണം നേ​ടി ഇ​ന്ത്യ
Next articleപ്രഥമ മലയാളീ പിക്കൾ ബോൾ ലീഗ് ചിക്കാഗോയിൽ

Leave a Reply