Home ഓഷിയാന പാ​ക്കി​സ്ഥാ​നെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യം; ക്രി​ക്ക​റ്റി​ൽ സ്വ​ർ​ണം നേ​ടി ഇ​ന്ത്യ

പാ​ക്കി​സ്ഥാ​നെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യം; ക്രി​ക്ക​റ്റി​ൽ സ്വ​ർ​ണം നേ​ടി ഇ​ന്ത്യ

31
0

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റി​ൽ സ്വ​ർ​ണം നേ​ടി ഇ​ന്ത്യ. ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ 19 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 212 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ന് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 192 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. 96 റ​ൺ​സെ​ടു​ത്ത ഹ​സ​ൻ ന​വാ​സും 29 റ​ൺ​സെ​ടു​ത്ത സ​യിം അ​യൂ​ബും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ശി​വം ദു​ബെ​യും അ​ക്സ​ർ പ​ട്ടേ​ലും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 211 റ​ൺ​സെ​ടു​ത്ത​ത്. അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും തി​ല​ക് വ​ർ​മ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. അ​ഭി​ഷേ​ക് 61 റ​ൺ​സും തി​ല​ക് 51 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. ശി​വം ദു​ബെ 27 റ​ൺ​സും ശ്രേ​യ​സ് അ​യ്യ​ർ 21 റ​ൺ​സും ഇ​ഷാ​ൻ കി​ഷ​ൻ 20 റ​ൺ​സു​മെ​ടു​ത്തു. പാ​ക്കി​സ്ഥാ​ന് വേ​ണ്ടി അ​ഹ്മ​ദ് ഡാ​നി​യ​ലും അ​രാ​ഫ​ത്ത് മി​ൻ​ഹാ​സും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. സ​യിം അ​യൂ​ബും അ​ബ്രാ​ർ അ​ഹ്മ​ദും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ മെ​ഡ​ൽ നേ​ട്ടം 19 ആ​യി. ആ​കെ മെ​ഡ​ൽ നേ​ട്ടം 81 ഉം ​ആ​യി.

Previous articleബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ആ​ർ.​ശ്രീ​ലേ​ഖ കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​ച്ചു
Next articleയു​ക്രെ​യ്‌​നി​ൽ റ​ഷ്യ​യു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണം; കീ​വി​ലെ പ്ര​ധാ​ന പാ​ലം ത​ക​ർ​ത്തു

Leave a Reply