Home അമേരിക്ക ബിനോയ് ചാക്കോയുടെ സംഗീത പരിപാടി സ്നേഹ സംഗീതം ഒക്ടോബർ 11 ന് ചിക്കാഗോയിൽ

ബിനോയ് ചാക്കോയുടെ സംഗീത പരിപാടി സ്നേഹ സംഗീതം ഒക്ടോബർ 11 ന് ചിക്കാഗോയിൽ

43
0

ചിക്കാഗോ: പ്രസിദ്ധ ഗായകൻ ബിനോയ് ചാക്കോ നേതൃത്വം നൽകുന്ന സ്നേഹ സംഗീതം ക്രിസ്തിയ സംഗീത പരിപാടി ഒക്ടോബർ 11ഞായറാഴ്ച 6 മണിമുതൽ ഡെസ് പ്ലെയിൻസിലുള്ള സയോൻ ക്രിസ്ത്യൻ ചർച്ചിൽ നടക്കും. പ്രവേശനം സൗജന്യമായിരിക്കും. പഴയതും പുതിയതുമായ ഗാനങ്ങൾ ലൈവ് ഓർക്കസ്ട്രായുടെ സഹായത്തോടെ രണ്ടര മണിക്കൂർ നീണ്ട് നിൽക്കുന്ന പ്രോഗ്രാമിൽ ബിനോയ് ചാക്കോ അവതരിപ്പിക്കും. ചിക്കാഗോ ‘ഹിസ് വോയിസ്‌’ സാങ്കേതിക സഹായങ്ങൾ നൽകും. പരിപാടിയുടെ പോസ്റ്റർ റിലീസിംഗ് സെപ്റ്റംബർ 30 ന് ഐപിസി ഹെബ്രോൺ ഗോസ്പൽ സെന്ററിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ കുര്യൻ ഫിലിപ്പ് നിർവഹിച്ചു. സജി തോമസ് വടക്കേകുറ്റ്, റോണി കോശി എന്നിവരാണ് മുഖ്യ സംഘാടകർ. ജയിബു കുളങ്ങരയാണ് മെഗാ സ്പോൺസർ. കൂടുതൽ വിവരങ്ങൾക്ക്‌ 847 912 5578, 973 687 5658

Previous articleല​ഹ​രി​ക്കെ​തി​രേ 23,000 വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ത്തു​ക​ളെ​ഴു​തി, ച​രി​ത്രം​കു​റി​ച്ച് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍​
Next articleകൃഷിയുടെ പാഠങ്ങൾ കുട്ടികൾക്ക് പകർന്നു കളിക്കൂട്ടം

Leave a Reply