കോട്ടയം: നഗരസഭയുടെ ആഭിമുഖ്യത്തിൽ നൂറു ശതമാനം വിജയം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർഥികളെയും ആദരിക്കുന്നതിനോടനുബന്ധിച്ച് ചേർന്ന അനുമോദന സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ഷീബാ പുന്നൻ മുഖ്യ പ്രഭാഷണവും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ആമുഖ പ്രഭാഷണവും നടത്തി. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. പ്രസാദ്, ആരോഗ്യ കാര്യ കമ്മിറ്റി ചെയർപേഴ്സൺ സാലി മാത്യു, കൗൺസിലർമാരായ ടി.സി. റോയി, സി.എൻ. സത്യനേശൻ, ടി.എൻ.ഹരികുമാർ, ക്ലീൻ സിറ്റി മാനേജർ ടി.എ. തങ്കം എന്നിവർ പ്രസംഗിച്ചു.











