ന്യൂയോർക്ക് : ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെയും മുന്നിൽ പരാതികൾ എത്തിക്കാൻ അവസരം. അമേരിക്കൻ മലയാളി എന്ന നിലയിൽ കേരളവുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾ, സംബന്ധമായോ മറ്റ് ഏതെങ്കിലും വിഷയത്തിൽ കേരളത്തിൽ അനുഭവിക്കുന്ന വിഷമതകൾ, ദീർഘകാലമായിട്ടും പരിഹരിക്കാത്ത പ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ ഇ-മെയിലിൽ നിങ്ങളുടെ പ്രശ്നങ്ങളും പരാതികളും അയക്കാമെന്ന് ലോക കേരള സഭ സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ പറഞ്ഞു.
ഇ-മെയിലുകൾ അയക്കേണ്ട വിലാസം- us.lksconference@gmail.com











