Home അമേരിക്ക അമേരിക്കന്‍ രാഷ്ട്രീയത്തിലെ മലയാളി നേതാക്കള്‍ ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നു

അമേരിക്കന്‍ രാഷ്ട്രീയത്തിലെ മലയാളി നേതാക്കള്‍ ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നു

437
0

ജൂണ്‍ 9, 10, 11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ അമേരിക്കന്‍ പൊതു രാഷ്ട്രീയത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മലയാളി വംശജരായ പ്രതിനിധികളും പങ്കെടുക്കുന്നു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, ഇല്ലിനോയി സ്റ്റേറ്റ് റപ്രസെന്റേറ്റീവ് കെവിന്‍ ഒലിക്കല്‍, ടെക്‌സാസിലെ മിസൗറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ടെക്‌സാസ് ഫോര്‍ട്ട് ബന്‍ഡ് കൗണ്ടി ജഡ്ജുമാരായ ജൂലി മാത്യു, സുരേന്ദ്രന്‍ പട്ടേല്‍, കെ പി ജോര്‍ജ് തുടങ്ങിയവര്‍ ലോക കേരളാ സഭാ സമ്മേനത്തില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഈ ജന പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും ലോക കേരളസഭാ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തും. ഇത്തരം ചര്‍ച്ചകള്‍ നവകേരള നിര്‍മ്മിതിക്ക് ഊര്‍ജം പകരുന്നതായിരിക്കുമെന്ന് സമ്മേളനത്തിന്റെ സംഘാടക സമിതി നേതൃത്വം കരുതുന്നു.

വാര്‍ത്തയും ഫോട്ടോയും : റോയി മുളകുന്നം

Previous articleന്യൂയോർക്ക് ലോക കേരള സഭ കേരളവോയിസിലും KVTV യിലും തത്സമയം
Next articleലോക കേരള സഭ: പ്രവാസികളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാൻ അവസരം

Leave a Reply