ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ 2026 സെപ്റ്റംബര്‍ 5 ന് Energy Sports Complex, Bensenville, Illinois വച്ച് നടത്തപ്പെടുന്ന നടത്തുന്ന എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റിന്‍റെ കിക്കോഫ് പ്രൗഡഗംഭീരമായി ചിക്കാഗോ സെന്‍റ് മേരീസ് ക്നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ശ്രീ. അപു ജോണ്‍ ജോസഫ് നിര്‍വ്വഹിച്ചു. കേരളത്തില്‍ പണ്ട് മലയോരമേഖലകളില്‍ മാത്രം ഒതുങ്ങിനിന്ന വോളിബോളിനെ ഏഴാം കടലിനക്കരെ നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് കാത്തുസൂക്ഷിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ശ്രീ. അപു ജോണ്‍ ജോസഫ് പറഞ്ഞു. ടൂര്‍ണമെന്‍റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ശ്രീ. ജിനു പുന്നശ്ശേരി അദ്ധ്യക്ഷത വഹിച്ച കിക്കോഫ് ചടങ്ങില്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ട്രഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു സ്വാഗതവും പ്രസിഡന്‍റ് ജോസ് മണക്കാട്ട് മുഖ്യപ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്‍റ്കൊച്ചുമോന്‍ ചിറയില്‍, സെക്രട്ടറി ബിജു മുണ്ടക്കല്‍, ജോയിന്‍റ് സെക്രട്ടറി സാറാ അനില്‍, ജോയിന്‍റ് ട്രഷറര്‍ പ്രിന്‍സ് ഈപ്പന്‍ എന്നിവര്‍ ഈ പൊതുയോഗത്തില്‍ സന്നിഹിതരായിരുന്നു. കൂടാതെ എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ സ്പോര്‍ട്സ് ഫൗണ്ടേഷനു വേണ്ടി വൈസ് പ്രസിഡന്‍റ് ശ്രീ. പയസ് ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍റെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകരായ അലക്സ് കൊച്ചുപുര, സിബി കദളിമറ്റം, ജെസ്സ്മോന്‍ പുറമഠം, പീറ്റര്‍ കുളങ്ങര, സിറിയക് കൂവക്കാട്ടില്‍, മുന്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് സണ്ണി വള്ളിക്കുളം, സെന്‍റ് മേരീസ് പള്ളി വികാരി ഷിജു മുടക്കോടിയില്‍, ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്‍റ് റൊണാള്‍ഡ് പൂക്കുമ്പേല്‍, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, പോള്‍ പീറ്റര്‍, ഷിബു കുളങ്ങര, അഗസ്റ്റിന്‍ ആലപ്പാട്ട്, ജോര്‍ജ്ജ് പണിക്കര്‍, സതീശന്‍നായര്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, പ്രവീണ്‍ തോമസ്, കൈരളി ലയണ്‍സ് പ്രസിഡന്‍റ് സാജന്‍ തോമസ്, മുഖ്യവോളിബോള്‍ കളിക്കാരന്‍ റിന്‍റു ഫിലിപ്പ്, ടോണി സംഘാര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ടൂര്‍ണമെന്‍റിന്‍റെ ഫ്ളയര്‍ പ്രകാശനം ടൂര്‍ണമെന്‍റ് കണ്‍വീനര്‍ ജോഷി പൂത്തുരാനില്‍ നിന്ന് ശ്രീ. അപു ജോണ്‍ ജോസഫ് സ്വീകരിച്ച് നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മാത്യു തട്ടാമറ്റം നന്ദിയും അറിയിച്ചു.
For More Information :
Jose Manakatte – +1 (847) 830-4128
Jinu Punnassery – +1 (224) 276-0163
Mathew Thattamattom – +1 (773) 317-3444
Sibi Kadalimattom – +1 (847) 338-8265
Pius Alappattu – +1 (847) 828-5082
Joshy Puthooran – +1 (630) 544-7780













