Home അമേരിക്ക അമേരിക്കൻ പ്രസിഡന്റിന്റെ ആശംസയോടെ NAMKC ക്നാനായ മഹാസംഗമത്തിന് ആവേശകരമായ സമാപനം

അമേരിക്കൻ പ്രസിഡന്റിന്റെ ആശംസയോടെ NAMKC ക്നാനായ മഹാസംഗമത്തിന് ആവേശകരമായ സമാപനം

86
0

പെൻസിൽവേനിയ: നോർത്ത് അമേരിക്കൻ മലങ്കര ക്നാനായ കമ്മ്യൂണിറ്റിയുടെ (NAMKC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നോർത്ത് അമേരിക്കൻ ക്നാനായ മഹാസംഗമത്തിന് ചരിത്രവിജയത്തോടെ ആവേശകരമായ സമാപനം. വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമാപന സമ്മേളനം ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. മഹാസംഗമത്തിന് കൂടുതൽ ആവേശം പകർന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക ആശംസാ സന്ദേശവും സമ്മേളനത്തിൽ വായിച്ചു. ക്നാനായ സമൂഹം അമേരിക്കൻ മണ്ണിൽ നൽകുന്ന മഹത്തായ സംഭാവനകളെയും അവരുടെ സാംസ്കാരിക പാരമ്പര്യത്തെയും പ്രസിഡന്റ് തൻ്റെ സന്ദേശത്തിൽ പ്രശംസിച്ചു. വേദിയിൽ വച്ച് ഈ ആശംസാ സന്ദേശം വായിച്ച ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത, അമേരിക്കൻ പ്രസിഡന്റിന്റെ ഈ പ്രശംസ ക്നാനായ സമുദായ ചരിത്രത്തിലെ സമാനതകളില്ലാത്ത അംഗീകാരമാണെന്ന് വിശേഷിപ്പിച്ചു. ആഗോള ക്നാനായ സമൂഹത്തിന് ഒന്നാകെ ഇതൊരു വലിയ അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിംഗ്ടൺ ഡി.സി. വൈറ്റ് ഹൗസ് ലെ യു.എസ്. ഗവൺമെന്റിന്റെ സീനിയർ എക്സിക്യൂട്ടീവ് സർവീസ് (SES) അംഗവുമായ റവ. ഫാ. അലക്സാണ്ടർ ജെ. കുര്യൻ സമ്മേളനത്തിൽ മുഖ്യ സാന്നിധ്യമായി പങ്കെടുത്ത് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി. ക്നാനായ സമൂഹത്തിന്റെ വളർച്ചയും പൊതുസമൂഹത്തിൽ അവർ കൈവരിച്ച ഉന്നതിയും എടുത്തുപറഞ്ഞ പ്രഭാഷണം മഹാസംഗമത്തിന് കൂടുതൽ ഗൗരവവും ദിശാബോധവും നൽകി. ഇതിന് പുറമെ, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധിയും കൗൺസിലറുമായ എൽദോസ് പുന്നൂസ് ഐ.എഫ്.എസിന്റെ (IFS) സാന്നിധ്യവും പ്രഭാഷണവും മഹാസംഗമത്തിന്റെ മാറ്റുകൂട്ടി. രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിന്റെ സവിശേഷ ശ്രദ്ധയും അംഗീകാരവും പിടിച്ചുപറ്റുന്നതിനൊപ്പം, സമ്മേളനത്തിന് കൂടുതൽ ഗൗരവവും പ്രൗഢിയും നൽകുകയും ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ സമുദായ സെക്രട്ടറി ടി. ഒ. എബ്രഹാം തോട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സമുദായ ട്രസ്റ്റി ടി. സി. തോമസ് തോപ്പിൽ, ഫാ. മാർക്കോസ് എം. ചാലുപറമ്പിൽ, മാനേജിങ് കമ്മിറ്റി അംഗം ടിജു എബ്രഹാം തോട്ടുപുറത്ത്, NAMKC പ്രസിഡന്റ് ജേക്കബ് തോമസ് ഇടവഴിക്കൽ, സെക്രട്ടറി അജയ് മാത്യു വാഴയ്ക്കൽ, ട്രസ്റ്റി മിന്നു സജി ഇരണക്കൽ എന്നിവർ പ്രസംഗിച്ചു.

നോർത്ത് അമേരിക്കൻ മലങ്കര ക്നാനായ കമ്മ്യൂണിറ്റിയുടെ (NAMKC) ബിസിനസ് മീറ്റിങ്ങിൽ അടുത്ത നാല് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്: രാജൻ കുറിയാക്കോസ് പുന്നാറ്റുശ്ശേരിൽ

വൈസ് പ്രസിഡന്റ്: തോമസ് ജോസഫ് ചരിവുപറമ്പിൽ

സെക്രട്ടറി: റെന്നി ഇരണക്കൽ

ട്രസ്റ്റി: ജെസ്സി പ്രസാദ് വടവുപറമ്പിൽ

ജോയിന്റ് സെക്രട്ടറി: നിമിഷ നിഖിൽ പുതുച്ചിറയിൽ

പ്രധാന ഭാരവാഹികൾക്ക് പുറമെ 8 ഗവേണിംഗ് ബോർഡ് അംഗങ്ങളെയും യോഗത്തിൽ തിരഞ്ഞെടുക്കുകയുണ്ടായി.

Previous articleഅ​​നു​​ഗ്ര​​ഹ​​വ​​ര്‍​ഷം ചൊ​​രി​​ഞ്ഞ് വി​​. അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന് ഭ​​ക്തി​സാ​​ന്ദ്ര​​മാ​​യ സ​​മാ​​പ​​നം
Next articleവ​ട​ക​ര എം​ഡി​എം​എ കേ​സ്: അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പി​ക​മാ​ർ ഇ​ട​ത് സം​ഘ​ട​ന​യി​ലെ മു​ൻ ഭാ​ര​വാ​ഹി​ക​ൾ

Leave a Reply