ദമാം: നവയുഗം സാംസ്കാരികവേദി ദെല്ല മേഖല സിഹാത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോർക്ക – പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജാവേദിന്റെ അധ്യക്ഷതയിൽ സിഹാത്തിൽ നടന്ന ക്യാമ്പിൽ പ്രവാസി ക്ഷേമനിധി അംഗത്വ പ്രചാരണവും നോർക്ക കാർഡ് വിതരണവും നടന്നു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നോർക്ക കാർഡ് വിതരണം ദെല്ല മേഖല സെക്രട്ടറി നിസാം കൊല്ലം, പ്രസിഡന്റ് നന്ദകുമാർ, സിഹാത് യൂണിറ്റ് പ്രസിഡന്റ് ജാവേദ്, സെക്രട്ടറി ജയേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. കേന്ദ്രകമ്മിറ്റി അംഗവും മേഖല രക്ഷാധികാരിയുമായ ഹുസൈൻ നിലമേൽ ക്യാമ്പിന് നേതൃത്വം നൽകി.
Home ഗൾഫ് നവയുഗം സിഹാത് യൂണിറ്റ് നോർക്ക – പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിച്ചു












