Home യൂറോപ്പ് ടൊറന്റോയില്‍ ‘സാല്‍സ ഓണ്‍ സെന്റ് ക്ലെയര്‍’ ആഘോഷത്തിനിടെ വെടിവെയ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു

ടൊറന്റോയില്‍ ‘സാല്‍സ ഓണ്‍ സെന്റ് ക്ലെയര്‍’ ആഘോഷത്തിനിടെ വെടിവെയ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു

57
0

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ സാല്‍സ ഓണ്‍ സെന്റ് ക്ലെയര്‍ ആഘോഷത്തി നിടെയു ണ്ടാ യ വെടിവെയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ സംഭവസ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കിയതായി അറിയിച്ചു. വെടിവെപ്പിന് ഉത്തരവാദികളായ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രി 8.12-ഓടെ സെന്റ് ക്ലെയര്‍ അവന്യൂ വെസ്റ്റും ആര്‍ലിംഗ്ടണ്‍ അവന്യൂവും സംഗമിക്കുന്ന പ്രദേശത്താണ് വെടിവെയ്പ് ഉണ്ടായത്. ആറുപേര്‍ക്കാണ് വെടിയേറ്റതെന്നും ഇതില്‍ രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചതായും ടൊറന്റോ പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നതിനാല്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം തുടരുകയാണെന്നും പൊതുജനങ്ങള്‍ ആ ഭാഗത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Previous articleസിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ മൂന്നാം ദിനവും പ്രൗഢഗംഭീരം.
Next articleചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12മത് അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റിന്റെ കിക്ക്‌ ഓഫ് പ്രശസ്ത മലയാള സിനിമാ നടൻ ശ്രീ ജയറാം നിർവ്വഹിച്ചു.

Leave a Reply