Home ഗൾഫ് കുവൈറ്റ് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി.

കുവൈറ്റ് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി.

63
0

കുവൈറ്റ്: കുവൈറ്റ് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ബയാൻ കൊട്ടാരത്തിൽ വെച്ചായിരുന്നു രാജകീയ ഭരണനേതൃത്വവുമായുള്ള നിർണായക കൂടിക്കാഴ്ചകൾ നടന്നത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ലുലു ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ചും ഭാവി വികസന പ്രവർത്തനങ്ങളെക്കുറിച്ചും യൂസഫലി അമീറിനും കിരീടാവകാശിക്കും വിശദീകരിച്ചു നൽകി. മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ഭക്ഷ്യ സുരക്ഷാ രംഗത്ത് ലുലു ഗ്രൂപ്പ് നൽകി വരുന്ന സമാനതകളില്ലാത്ത സംഭാവനകളെ കുവൈറ്റ് അമീറും കിരീടാവകാശിയും പ്രത്യേകം പ്രകീർത്തിച്ചു. കുവൈറ്റിൻ്റെ വികസനത്തിലും വിപണി സ്ഥിരതയിലും ലുലു ഗ്രൂപ്പ് വഹിക്കുന്ന പങ്കിനെ അവർ അഭിനന്ദിക്കുകയും ചെയ്തു. > ലുലു ഇൻ്റർനാഷണൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ എ.വി. ആനന്ദ് റാം, ലുലു കുവൈറ്റ് ഡയറക്ടർ ശ്രീജിത് കെ.എസ്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ എന്നിവരും ചെയർമാനോടൊപ്പം കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.> യുദ്ധ-പ്രതിസന്ധി ഘട്ടങ്ങളിലും ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിൽ ലുലു ഗ്രൂപ്പ് കാട്ടുന്ന ജാഗ്രതയ്ക്കുള്ള വലിയ അംഗീകാരമായാണ് കുവൈറ്റ് ഭരണാധികാരികളുടെ ഈ പ്രശംസ വിലയിരുത്തപ്പെടുന്നത്. കൂടുതൽ നിക്ഷേപങ്ങൾക്കും വിപുലീകരണത്തിനുമുള്ള ലുലു ഗ്രൂപ്പിൻ്റെ പദ്ധതികൾക്ക് കുവൈറ്റ് ഭരണകൂടം പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.

Previous articleക​ടു​ത്തു​രു​ത്തി കാ​പ്പും​ത​ല ബേ​സ് അ​പ്രേം ന​സ്രാ​ണി ദ​യ​റാ​യി​ല്‍ മാ​ര്‍​തോ​മാ ശ്ലീ​ഹാ​യു​ടെ ദു​ക്‌​റാ​നാ തിരുനാളും, സ​മു​ദാ​യ യോ​ഗ​വും
Next articleഓർമ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മൻ ; ഐ ഒ സി (യു കെ) കവൻട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി

Leave a Reply