Home ഇന്ത്യ പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; ദമ്പതികള്‍ പിടിയില്‍

പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; ദമ്പതികള്‍ പിടിയില്‍

52
0

കൊച്ചി: പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. 18 കോടി വില വരുന്ന 16 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വൈപ്പിന്‍ സ്വദേശിയായ അറുകാട് വീട്ടില്‍ ആയുഷ് (39) ഇയാളുടെ ഭാര്യ അനില എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്‍റെ പിടിയിലായത്. ആയുഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്നും താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എറണാകുളം റൂറല്‍ ഡാന്‍സാഫ് ടീമിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പോലീസുമായി ചേര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാറമ്പിള്ളി വില്ലേജില്‍ പള്ളിപ്രം കരയില്‍ കുന്നുവഴി ഭാഗത്ത് നടത്തിയ പരിശോധനയില്‍, ഇന്നലെ രാവിലെ 6.30 ഓടെയാണ് സ്‌കൂട്ടറില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പനയ്ക്ക് പോവുന്നതിനിടെ ആയുഷിനെ പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ താമസിച്ചു വരുന്ന കുന്നുവഴി ഭാഗത്തുള്ള നന്‍മ ഫ്‌ളാറ്റില്‍ 16 കിലോയോളം കഞ്ചാവ് സൂക്ഷിച്ചു വച്ചതായി പോലീസിന് വിവരം ലഭിച്ചത്.

ഫ്‌ളാറ്റ് പരിശോധിച്ചപ്പോള്‍ ഏകദേശം 16 കിലോ ഹൈബ്രിഡ് ഇനത്തില്‍ പെട്ട കഞ്ചാവ് കണ്ടെടുത്തു. ഇവിടെ നിന്നും പ്രതിയുടെ ഭാര്യ അനിലയെ അറസ്റ്റ് ചെയ്തു. ജൂണ്‍ എട്ടിന് വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റില്‍ ഇക്കഴിഞ്ഞ 12ന് ആണ് പ്രതി കുടുംബസമേതം താമസമാക്കിയത്. പ്രതിക്ക് കഞ്ചാവ് എത്തിച്ചു കൊടുത്ത ആളുകളെ കുറിച്ച് അന്വേഷണം നടക്കുകയാണ്. പിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്ട്ര വിപണിയില്‍ 18 കോടി രൂപയോളമാണ് വില. അന്വേഷണ സംഘത്തില്‍ എഎസ്പി ഹാര്‍ദിക് മീണ, പെരുമ്പാവൂര്‍ ഐപി അനില്‍ കുമാര്‍, എസ്‌ഐമാരായ അശരിഫ്, വിഷ്ണു, ജോജോ, സുഭാഷ് തങ്കപ്പന്‍, അബ്ദുള്‍ ജലീല്‍, എഎസ്‌ഐ റെനി, സിപിഒമാരായ ജയന്തി, നിഷാദ്, ഷാന്‍ എന്നിവരാണ് ഉണ്ടായത്.

Previous articleസോമർസെറ്റ് സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ
Next articleവെ​ന​സ്വേ​ല​യി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പം: 32 മ​ര​ണം, എ​ഴു​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്ക്; രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ

Leave a Reply