കൈപ്പുഴ: കാറുകൾ കൂട്ടിയിടിച്ച് അപകടം. കൈപ്പുഴ കുരിശുപള്ളിയിലെ പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകുന്നേരം 4.49 ഓടെയാണ് അപകടം നടന്നത്. പള്ളിത്താഴെ ഭാഗത്തു നിന്നും വന്ന ഓണംതുരുത്ത് സ്വദേശികളുടെ കാറും ശാസ്താങ്കൽ ഭാഗത്തു നിന്നും വന്ന മാഞ്ഞൂർ സൗത്ത് സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കാർ ഓടിച്ച മാഞ്ഞൂർ സ്വദേശി റെജിയക്കും ഒപ്പമുണ്ടായിരുന്ന മാതാവിനുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ നാട്ടുകാർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓണംതുരുത്ത് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിൽ നാലു പേർ ഉണ്ടായിരുതെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റെജി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ വശത്തേക്ക് പോകുകയായിരുന്നു. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Home ഇന്ത്യ കൈപ്പുഴ കുരിശുപള്ളി പെട്രോൾ പമ്പിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം











