കോട്ടയം: ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം ഫൊറോനാതല പ്രവർത്തനവർഷ ഉദ്ഘാടനവും ഏയ്ഞ്ചൽസ് മീറ്റും സംഘടിപ്പിച്ചു. കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ നടന്ന സമ്മേളനത്തിൽ റീജണൽ ഓർഗനൈസിംഗ് പ്രസിഡന്റ് ജെറിൽ രാജേഷ് കൊടിയേറ്റി. ഫൊറോന വികാരി ഫാ. ജേക്കബ് വട്ടക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിഎംഎൽ കോട്ടയം റീജൺ പ്രസിഡന്റ് ജൂബൽ ജോൺസൺ അധ്യക്ഷത വഹിച്ചു. റീജണൽ ഡയറക്ടർ ഫാ. സിബിൻ പാലയ്ക്കൽ, അതിരൂപത ഓർഗനൈസിംഗ് പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യൻ, റീജണൽ ജോയിന്റ് ഡയറക്ടർ സിസ്റ്റർ സിനി തടത്തേൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ഡിവൈൻ സ്പാർക് ക്ലാസും മാജിക് ഷോയും വികാരി ഫാ.ഡോ. ജോസഫ് കൊല്ലാറ നയിച്ചു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിരവധി കുട്ടികളും ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
Home ഇന്ത്യ മിഷൻ ലീഗ് കോട്ടയം ഫൊറോനാതല പ്രവർത്തനവർഷ ഉദ്ഘാടനവും എയ്ഞ്ചൽസ് മീറ്റും











