Home അമേരിക്ക കോട്ടയം ബിലീവേഴ്സ് സമ്മേളനം ചിക്കാഗോ പിസിനാക്കിൽ ജൂലൈ 4 ശനിയാഴ്ച

കോട്ടയം ബിലീവേഴ്സ് സമ്മേളനം ചിക്കാഗോ പിസിനാക്കിൽ ജൂലൈ 4 ശനിയാഴ്ച

53
0

ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന പിസിനാക്ക് കോൺഫറൻസി നോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ നിന്നുള്ള വിശ്വാസികളുടെ സംഗമം ജൂലൈ 4 ശനിയാഴ്ച ഒന്നര മണി മുതൽ നടത്തപ്പെടുന്നതാണ്. പ്രധാന സമ്മേളന വേദിയുടെ രണ്ടാം നിലയിലുള്ള യുഫോറിയ റൂമിലാണ് സമ്മേളനം നടക്കുന്നത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമായി പിസിനാക്കിന് എത്തിച്ചേരുന്ന കോട്ടയം സ്വദേശികളായ വിശ്വാസികളുടെ പ്രത്യേക സംഗമത്തിൽ പരസ്പരം പരിചയം പുതുക്കുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. കോട്ടയം ബിലീവേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ബിനോയ്‌ ഫിലിപ്പ് കരുമാങ്കൽ, റ്റിജു തോമസ്, വെസ്ലി മാത്യു, കുര്യൻ ഫിലിപ്പ്, ജോഷിൻ ഡാനിയേൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബിനോയ്‌ ഫിലിപ്പ് (972 740 0135) കുര്യൻ ഫിലിപ്പ് (847 9125578).

Previous articleസി​ജെ​പി പി​ന്നോ​ട്ടി​ല്ല; രാ​പ്പ​ക​ൽ സ​മ​രം പ്ര​ഖ്യാ​പി​ച്ചു, ഡ​ൽ​ഹി​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത
Next articleആഫ്രിക്കയിലെ വേൾഡ് പീസ് മിഷൻ പാലിയേറ്റീവ് കെയർ & കാരുണ്യസേവന പ്രവർത്തനങ്ങൾ ഇരുപത്തിയഞ്ചാം വർഷത്തിലേക്ക്

Leave a Reply