അയര്‍ലണ്ടിലെ പൊതുധനശേഖരത്തിലേയ്ക്ക് സ്വദേശികളായ അയര്‍ലണ്ടുകാരെ അപേക്ഷിച്ച് കൂടുതല്‍ പണം സംഭാവന ചെയ്യുന്നത് കുടിയേറ്റക്കാരാണെന്ന് കണ്ടെത്തല്‍. അതുപോലെ അയര്‍ലണ്ടില്‍ ജനിച്ചവരെ അപേക്ഷിച്ച് വെല്‍ഫെയര്‍ പേയ്‌മെന്റ് ഉപയോഗപ്പെടുത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം വളരെ കുറവാണെന്ന് മറ്റൊരു റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. The Economic and Social Research Institute (ESRI) നടത്തിയ സര്‍വേയിലാണ് രാജ്യത്തിന്റെ പൊതുഖജനാവിലേയ്ക്ക് കുടിയേറ്റക്കാര്‍ വലിയൊരു ശതമാന തുക സംഭാവന നല്‍കുന്നതായി വ്യക്തമായത്. അയര്‍ലണ്ടില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ അഭ്യസ്ഥവിദ്യരും, തൊഴില്‍ ചെയ്ത് ജീവിക്കുന്നവരുമാണെന്നും, അതിനാല്‍ തന്നെ അവരുടെ സംഭാവന വളരെയധികമാണെന്നും ESRI പ്രൊഫസര്‍ അലന്‍ ബാരറ്റ് പറഞ്ഞു. ഇവിടുത്തെ കുടിയേറ്റക്കാര്‍ പൊതുവെ പ്രായം കുറഞ്ഞവരും, തദ്ദേശീയരെ അപേക്ഷിച്ച് കൂടുതല്‍ പേരും തൊഴില്‍ ഉള്ളവരാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
Home യൂറോപ്പ് അയർലണ്ടിന്റെ പൊതുധന ശേഖരത്തിലേയ്ക്ക് തദ്ദേശീയരെക്കാൾ തുക കുടിയേറ്റക്കാർ നൽകുന്നു എന്ന് കണ്ടെത്തൽ













