Home അമേരിക്ക ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് ഇ​ന്ന് അ​ർ​ധ​രാ​ത്രി കി​ക്കോ​ഫ്.

ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് ഇ​ന്ന് അ​ർ​ധ​രാ​ത്രി കി​ക്കോ​ഫ്.

38
0

മെ​ക്സി​ക്കോ സി​റ്റി: ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ പ്രാ​ർ​ഥ​ന​യു​ടെ സാ​ഫ​ല്യ​നി​മി​ഷ​ങ്ങ​ൾ വ​ര​വാ​യി. ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് ഇ​ന്ന് അ​ർ​ധ​രാ​ത്രി 12.30ന് ​കി​ക്കോ​ഫ്. ഉ​ദ്ഘാ​ട​നമ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ ദ​ക്ഷി​ണ കൊ​റി​യ​യെ നേ​രി​ടും. മൂ​ന്നാം ത​വ​ണ​യാ​ണ് ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​നമ​ത്സ​ര​ത്തി​ൽ ആ​സ്ടെ​ക് സ്റ്റേ​ഡി​യം വേ​ദി​യാ​കു​ന്ന​ത്. ഇ​ത് പു​തു​ച​രി​ത്രം. ടീ​മു​ക​ൾ 32 ൽനി​ന്ന് 48 ആ​യ​താ​ണ് മ​റ്റൊ​രു പു​തു​മ. ജൂ​ലൈ 19 ന് ​ന്യൂ​ജേ​ഴ്സി​യി​ലാ​ണ് ഫൈ​ന​ൽ. 52 വ​ർ​ഷ​ത്തി​നു​ശേ​ഷം ഹെ​യ്തി​യും കോം​ഗോ​യും 40 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​റാ​ക്കും ലോ​ക​ക​പ്പി​നെ​ത്തു​ന്നു. ഓ​സ്ട്രി​യ, സ്കോ​ട്‌​ല​ൻ​ഡ്, നോ​ർ​വേ എ​ന്നി​വ​രും ലോ​ക​വേ​ദി​യി​ൽ തി​രി​ച്ചെ​ത്തു​ക​യാ​ണ്. കേ​പ് വെ​ർ​ദെ, കു​റ​സാ​വോ, ജോ​ർ​ദാ​ൻ, ഉ​സ്ബ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ അ​ര​ങ്ങേ​റ്റം കു​റി​ക്കും. യു​ദ്ധ​ത്തി​ന്‍റെ മു​റി​വു​ക​ളു​മാ​യി ഇ​റാ​നും ബൂ​ട്ട് കെ​ട്ടും. ല​യ​ണ​ൽ മെ​സി​ക്കും ക്രി​സ്‌​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്‌​ക്കും നെ​യ്‌​മ​റിനും ഇ​ത് അ​വ​സാ​ന ലോ​ക​ക​പ്പ് അ​ര​ങ്ങാ​ണ്. ഫു​ട്ബോ​ൾ ജീ​വ​നും ശ്വാ​സ​വു​മാ​യ ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ മു​ത​ൽ ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ ക​ളി​ച്ചി​ട്ടി​ല്ലാ​ത്ത ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളും ഇ​നി ഒ​രു മാ​സ​ത്തി​ലേ​റെ ഒ​രു പ​ന്തി​നു പി​റ​കെ​യാ​ണ്. ലോ​ക​ത്തെ ഒ​രു​മി​പ്പി​ക്കു​ന്ന മ​ഹ​ത്താ​യ കാ​യി​ക​സം​ഭ​വ​ത്തി​ന് ലോ​ക​മൊ​രു​ങ്ങി​യി​രി​ക്കു​ന്നു.

Previous articleനിരവധി സംസ്ഥാനങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ ; ഡൽഹിയിൽ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യത
Next articleഅയർലണ്ടിന്റെ പൊതുധന ശേഖരത്തിലേയ്ക്ക് തദ്ദേശീയരെക്കാൾ തുക കുടിയേറ്റക്കാർ നൽകുന്നു എന്ന് കണ്ടെത്തൽ

Leave a Reply