Home ഓഷിയാന ഐ​എ​സ്‌​സി വി​യ​ന്ന​യു​ടെ 45-ാം വാ​ര്‍​ഷി​ക ടൂ​ര്‍​ണ​മെ​ന്‍റ് 13ന്

ഐ​എ​സ്‌​സി വി​യ​ന്ന​യു​ടെ 45-ാം വാ​ര്‍​ഷി​ക ടൂ​ര്‍​ണ​മെ​ന്‍റ് 13ന്

32
0

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ പ്ര​മു​ഖ വോ​ളി​ബോ​ള്‍ ക്ല​ബാ​യ ഐ​എ​സ്‌​സി വി​യ​ന്ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 45-ാം വാ​ര്‍​ഷി​ക ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ക്ല​ബ് സ്ഥാ​പി​ത​മാ​യി​ട്ട് 45 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്ന അ​വ​സ​ര​ത്തി​ല്‍ യൂ​റോ​പ്പി​ലെ മ​റ്റു ക​ളി​ക്കാ​രെ​യും ടീ​മു​ക​ളെ​യും ആ​ദ​രി​ക്കു​ന്ന​തോ​ടൊ​പ്പം സ്വ​ന്തം നേ​ട്ട​ങ്ങ​ളെ​യും നീ​ണ്ട നാ​ല് പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​ത്തെ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്ന വേ​ദി​യാ​കും ഈ ​ടു​ര്‍​ണ​മെ​ന്‍റ്. ഈ ​മാ​സം 13ന് ​ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. വി​യ​ന്ന​യി​ലെ ലീ​ബ​ല്‍​ഗാ​സെ 4-ല്‍ (Lieblgasse 4, 1220 Wien) ​ന​ട​ക്കും. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ജ​ര്‍​മനി, ഓ​സ്ട്രി​യ, സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ശ​ക്ത​രാ​യ ടീ​മു​ക​ള്‍ അ​ണി​നി​ര​ക്കും. പ്രോ​സി എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് പ്രൈ​മം സ്‌​പോ​ണ്‍​സ​റാ​കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ജെ.​ജെ ഫെ​ര്‍​സി​ഹ്‌​റുംഗ്, ജോ​സ്‌​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, എംടിസി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, ക​റി വൈ​ബ്‌​സ് റ​സ്റ്റോ​റ​ന്‍റ് എ​ന്നി​വ​രും ഭാ​ഗ​മാ​കും. ഓ​സ്ട്രി​യ​യി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ വോ​ളീ​ബോ​ള്‍ മു​ന്നേ​റ്റ​ത്തെ പി​ന്തു​ണ​യ്ക്കാ​നും മ​ത്സ​രം നേ​രി​ട്ട് കാ​ണാ​നും ഒ​പ്പം ഗെ​രാ​സ്‌​ഡോ​ര്‍​ഫെ​ര്‍ മ​ല​യാ​ളി ഫെ​റൈ​ന്‍റെ (GMV) ഭ​ക്ഷ്യ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​നും ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Previous articleപ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ പ്ര​തി​നി​ധി സ​മ്മേ​ള​ന​വും, ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും
Next articleഇറാനുമായുള്ള കരാറിൽ ഉടൻ എത്തും ; സംഘർഷങ്ങൾക്കിടയിലും പ്രതീക്ഷ നിലനിൽക്കുന്നു ; ട്രംപ്

Leave a Reply