കോവെൻട്രി: പ്രവാസി കേരള കോൺഗ്രസ് യുകെ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനവും ജനപ്രതിനിധികൾക്ക് സ്വീകരണവും ജൂൺ ആറിന് രാവിലെ 10ന് കോവെൻട്രിയിലെ സെന്റ് ജോൺ ഫിഷർ കത്തോലിക്കാ ചർച്ച് ഹാളിൽ (St John Fisher Catholic Church Hall, Coventry, CV2 3DL) നടക്കും. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ് എംപി, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ തോമസ് ഉണ്ണിയാടൻ, വർഗീസ് മാമ്മൻ, റെജി ചെറിയാൻ, ഷിബു തെക്കുംപുറം, വിനു ജോബ് എന്നിവരുള്‍പ്പെടെ കേരള കോൺഗ്രസ് നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡന്റ് ബിജു ഇളംതുരുത്തിയിൽ, ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ എന്നിവർ സമ്മേളന വിവരം അറിയിച്ചു.
സമ്മേളനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ പാർട്ടി അംഗങ്ങളെയും അനുഭാവികളെയും സ്വാഗതം ചെയ്യുന്നതായും രജിസ്ട്രേഷൻ നടത്തുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു. രജിസ്ട്രേഷൻ ലിങ്ക് – https://forms.gle/PK8VBqUaFHjSG6Q76. കൂടുതൽ വിവരങ്ങൾക്ക്: ബിജു മാത്യു ഇളംതുരുത്തിയിൽ (പ്രസിഡന്റ്) – +44 7846 194373, ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ (ജനറൽ സെക്രട്ടറി) – +44 7453 288745.














