ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ (ക്യൂകെഐസി) യൂത്തിന്റെ ആഭിമുഖ്യത്തിൽ ഈദുൽ അദ്ഹാ പ്രമാണിച്ച് “ഫർഹ ഈദ് മീറ്റ്’ എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. ഈ മാസം 27ന് പുലർച്ചെ 5.45ന് അബൂഹമൂറിലെ ഐസിസി ഹാളിലാണ് പരിപാടി നടന്നത്. ക്യൂകെഐസി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി ഉദ്ഘാടനം നിർവഹിച്ചു. ഉമർ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹക്കീം പിലാത്തറ, സ്വലാഹുദ്ദീൻ സ്വലാഹി ആശംസയർപ്പിച്ചു. പരിപാടിയിൽ ക്യൂകെഐസി – യൂത്ത് ഭാരവാഹികളായ മുനീർ സലഫി, അബ്ദുൽ മാജിദ് നജാത്തി ചുങ്കത്തറ, അബ്ദുൽ ഖഹാർ, മുഹമ്മദ് ഫബിൽ, മുഹമ്മദ് ജസീം, വി.കെ. ഷഹാൻ, അമാൻ അബ്ദുൽ ഹക്കീം, നർജീഷ് അബ്ദുൽ ഖാദാർ, അമീൻ ഖലീൽ എന്നിവർ സംസാരിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി വിശ്വാസികൾക്ക് ഒത്തുചേരാനും സന്തോഷം പങ്കുവയ്ക്കാനും ഉതകുന്ന വിവിധ പരിപാടികൾ സംഗമത്തിൽ അരങ്ങേറി. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.











